പത്തനാപുരം: വേറിട്ട കണ്ടുപിടിത്തത്തിലൂടെ കമുകുംചേരിക്കാര്ക്ക് അഭിമാനമായി മാറുകയാണ് സുരാജെന്ന യുവാവ്.
കുറഞ്ഞ ചെലവില്‍ ഓട്ടോമാറ്റിക്ക് സാനിറ്റൈസര്‍ മെഷീന് നിര്‍മിച്ചാണ് കെ.ആര്. സുരാജ് നാട്ടിലെ താരമായി മാറിയത്. കമുകുംചേരി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവന സംഘടനയായ കുരുക്ഷേത്രാ സേവ കേന്ദ്രത്തിനുവേണ്ടിയാണ് താത്കാലിക കെഎസ്ഇബി ജീവനക്കാരന് കൂടിയായ സുരാജ് സാനിറ്റൈസര്‍ മെഷീന് നിര്‍മിച്ച് നല്‍കിയത്. ഉപയോഗശൂന്യമായ ഗ്ലാസ് ജാര്, പ്ലാസ്റ്റിക് കുപ്പി എന്നിവയും സെന്‍സറും ഉപയോഗിച്ചായിരുന്നു നിര്‍മാണം. ആളുകള്‍ കൂടുതലായി എത്തുന്ന പൊതു ഇടങ്ങളില്‍ സ്ഥാപിക്കാന്‍ ഏറ്റവും ഉപയോഗപ്രദമാണ് സുരാജിന്റെ പുതിയ കണ്ടുപിടിത്തം.
മെഷീന് നേരേ കൈനീട്ടിയാല്‍ മതി സാനിറ്റൈസര്‍ കയ്യിലേക്ക് എത്തും. സമ്പര്‍ക്കത്തിലൂടെയുളള കോവിഡ് പകര്‍ച്ച തടയാനും സുരാജിന്റെ കണ്ടുപിടിത്തത്തിന് കഴിയും. സമൂഹമാധ്യമങ്ങളിലും വൈറലായതോടെ നിരവധി പേരാണ് നേരിട്ടും അല്ലാതെയും സുരാജിനെ ആശംസകള്‍ അറിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: