നീലേശ്വരം: നീലേശ്വരം നഗരസഭയിലെ അഴിത്തലയില്‍ കോടികള്‍ മുടക്കി നടപ്പിലാക്കിയ കുടിവെള്ള പദ്ധതി നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. കുടിവെള്ളമെന്നത് സ്വപ്നമായി അവശേഷിക്കുന്ന അഴിത്തലയിലെ തീരദേശ നിവാസികളെ ദുരിതത്തിലാക്കിയ അധികൃതര്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കുടിവെള്ള പദ്ധതി സന്ദര്‍ശിച്ച യുവമോര്‍ച്ച ജില്ലാ സെക്രട്ടറി സാഗര്‍ തെക്കേതലക്കല്‍ പറഞ്ഞു.
മഴവെള്ളം ശേഖരിച്ചാണ് ഇപ്പോള്‍ ജനങ്ങള്‍ കുടിക്കാനും, പാചകത്തിനും മറ്റും ഉപയോഗിക്കുന്നത്. കുടിവെള്ളമില്ലാതെ ദുരിതമനുഭവിക്കുന്ന തീരദേശവാസികളോടുള്ള അവഗണന ഒഴിവാക്കി പദ്ധതി പ്രാവര്‍ത്തികമാക്കണമെന്നും കുടിവെള്ള പ്രശ്നത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: