തിരുവനന്തപുരം: 2020 എസ്എസ്എല്‍സി പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലുടെ ഫലം പ്രഖ്യാപിച്ചത്. 98.82% ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 0.71% കൂടുതലാണ്.
എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,02292 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ 4,17,101 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. പത്തനംതിട്ടയാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യു ജില്ല. 99.71 % ആണ് ജില്ലയിലെ വിജയശതമാനം. പ്രൈവറ്റായി പരീക്ഷയെഴുതിയ 1,770 വിദ്യാര്‍ഥികളില്‍ 1,356 പേര് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 76.61% ആണ് വിജയശതമാനം.
അതേസമയം ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യു ജില്ല വയനാടാണ് 95.04%. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാടാണ് (100%). വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല വയനാട് (95.04%). 41,906 ആണ് എല്ലാവിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍. കഴിഞ്ഞ വര്‍ഷം 37,334 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചത്. 4,572 പേരുടെ വര്‍ധനവാണ് ഇത്തവണ ഉണ്ടായത്തെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. മലപ്പുറത്താണ് ഏറ്റവു കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയത് (2,736).
ഫലം അറിയാന്‍
keralaresults.nic.in, keralapareekshabhavan.in, www.result.kite.kerala.gov.in, sslcexam.kerala.gov.in, prd.kerala.gov.in ‘സഫലം 2020’ എന്ന മൊബൈല്‍ ആപ് വഴിയും ഫലം അറിയാം. എസ്എസ്എല്‍സി (എച്ച്ഐ) ഫലം sslchiexam.kerala.gov.in ലും ടിഎച്ച്എസ്എല്‍സി (എച്ച്ഐ) ഫലം thslchiexam.kerala.gov.in ലും ടിഎച്ച്എസ്എല്‍സി ഫലം thslcexam.kerala.gov.inലും എഎച്ച്എസ്എല്‍സി ഫലംahslcexam.kerala.gov.in ലും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: