ന്യൂദല്‍ഹി: വൈറസ് ബാധയേറ്റ് ദല്‍ഹിയില്‍ മരിച്ച അനസ്തേഷ്യ വിഭാഗം ഡോക്ടറുടെ കുടുംബത്തിന് ദല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ സഹായം പ്രഖ്യാപിച്ചു. ലോക് നായക് ജയ്പ്രകാശ് നാരായണ്‍ ആശുപത്രിയിലെ ഡോ. അസീം ഗുപ്തയാണ് കഴിഞ്ഞ ദിവസം മരിച്ചത്.
വൈറസ് ബാധിതരെ പരിചരിച്ചതിന്റെ പേരിലാകും അദ്ദേഹം അറിയപ്പെടുകയെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന്റെ ഭാര്യയോട് സംസാരിച്ചു. എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു. അദ്ദേഹത്തിന്റെ ത്യാഗത്തെ നമിക്കുന്നുവെന്നും കേജ്രിവാള് കൂട്ടിച്ചേര്‍ത്തു.
വൈറസ് ബാധിതര്‍ക്ക് പ്ലാസ്മ തെറാപ്പി ചികിത്സ ലഭ്യമാക്കുന്നതിന് ദല്‍ഹിയില്‍ പ്ലാസ്മ ബാങ്കുകള്‍ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ഇതാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രോഗമുക്തരായവരുടെ രക്തത്തില്‍ നിന്നാണ് ചികിത്സയ്ക്കാവശ്യമായ പ്ലാസ്മ വേര്‍തിരിച്ചെടുക്കുന്നത്.
പ്ലാസ്മ ദാനത്തിന് വേണ്ടി രോഗമുക്തരായവരെ പ്രോത്സാഹിപ്പിക്കും. ഇതിനുള്ള ഹെല്പ്പ്ലൈന് നമ്പറും ഉടന്‍ തയാറാക്കും. രാജ്യത്തെ തന്നെ ആദ്യ പ്ലാസ്മ ബാങ്കാകും ദല്ഹിയിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്ലാസ്മ ബാങ്കില്‍ നിന്ന് ദല്‍ഹിയിലെ എല്ലാ ആശുപത്രികളിലേക്കും പ്ലാസ്മ ലഭ്യമാക്കും, അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: