കോഴിക്കോട്: ജില്ലയില്‍ ഇന്നലെ ഒമ്പതു കോവിഡ് കേസ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു. എട്ടു പേര്‍ക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്തു. ഏറാമല സ്വദേശി (39) ജൂണ്‍19 ന് ബഹ്റൈനില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോടെത്തി. ജൂണ്‍ 27 ന് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ആംബുലന്‍സില്‍ വടകര ജില്ലാ ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തി. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി. ഒളവണ്ണ സ്വദേശിയായ ലോറി ഡ്രൈവര്‍ (50) ജൂണ്‍ 24 ന് ബെംഗ്ലളൂരുവില്‍ നിന്നും കോഴിക്കോടെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് 26ന് ബീച്ച് ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി.
ഫറോക്ക് സ്വദേശി (26) ജൂണ്‍ 13ന് രാത്രി വിമാനമാര്‍ഗ്ഗം കുവൈത്തില്‍ നിന്നും കൊച്ചിയിലെത്തി. 14ന് ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോടെത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. 26ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി. കൊളത്തറ സ്വദേശി(32) ജൂണ്‍ 14ന് വിമാനമാര്‍ഗ്ഗം കുവൈത്തില്‍ നിന്നും കൊച്ചിയിലെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോടെത്തി. കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. 26 ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി.
കാരശ്ശേരി സ്വദേശി(26) ജൂണ്‍ 13ന് രാത്രി വിമാനമാര്‍ഗ്ഗം കുവൈത്തില്‍ നിന്നും കൊച്ചിയിലെത്തി. 14 ന് ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോടെത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. 26 ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി. മലാപറമ്പ് സ്വദേശി (23) ജൂണ്‍ 14ന് രാത്രി വിമാനമാര്‍ഗ്ഗം കുവൈത്തില്‍ നിന്നും കൊച്ചിയിലെത്തി. 15 ന് ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോടെത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. 26 ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി.
പെരുമണ്ണ സ്വദേശി(43) ജൂണ്‍ 15 ന് വിമാനമാര്‍ഗ്ഗം ദുബൈയില്‍ നിന്നും കോഴിക്കോടെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോടെത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. 26 ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി. കൊയിലാണ്ടി സ്വദേശി (28) ജൂണ്‍15 ന് രാത്രി വിമാനമാര്‍ഗ്ഗം കുവൈത്തില്‍ നിന്നും കൊച്ചിയിലെത്തി. 16 ന് ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോടെത്തി കൊറോണ കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. 26 ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്എല്‍ടിസിയിലേക്ക് മാറ്റി. തുറയൂര്‍ സ്വദേശി(43)ണ് 15 ന് രാത്രി വിമാനമാര്‍ഗ്ഗം ബഹ്റൈനില്‍ നിന്നും കോഴിക്കോട് എത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കൊറോണ കെയര്‍ സെന്ററില്‍ എത്തി നിരീക്ഷണത്തിലായിരുന്നു. 26 ന് സ്രവ പരിശോധന നടത്തി പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി. ഒമ്പത് പരുടേയും ആരോഗ്യനില ഇപ്പോള്‍ തൃപ്തികരമാണ്.
എഫ്എല്‍ടിസിയില്‍ ചികിത്സയിലായിരുന്ന അഴിയൂര്‍ സ്വദേശികള്‍ (38, 36), തൂണേരി സ്വദേശി (30), അരക്കിണര്‍ കോര്പ്പറേഷന് സ്വദേശി (41), മണിയൂര്‍ സ്വദേശി (45), ചേളന്നൂര്‍ സ്വദേശി (30), മൂടാടി സ്വദേശി (25), ഏറാമല സ്വദേശി (24) എന്നിവര്‍ രോഗമുക്തരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: