കോഴിക്കോട്: കോഴിക്കോട് – വയനാട് റോഡില്‍ മൂഴിക്കല്‍ പാലത്തിനു സമീപം വന്‍തണല്‍മരം കടപുഴകി വീണു. ഇന്നലെ രാവിലെയാണ് സംഭവം. ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ട് വൈദ്യുതി കാലുകള്‍ തകര്‍ന്നു.
ഗതാഗതം തടസ്സപ്പെട്ടതോടെ വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു. വെള്ളിമാടുകുന്ന് ഫയര്‍ യൂണിറ്റില്‍ നിന്ന് സ്റ്റേഷന് ഓഫീസര്‍ കെ.പി. ബാബുരാജിന്റെ നേതൃത്വത്തില്‍ ഒരു യൂണിറ്റും പോലീസും നാട്ടുകാരും ചേര്‍ന്നാണ് മരം മുറിച്ചു നീക്കിയത്. ഉച്ചയ്ക്ക് 2.30യോടെ ഗതാഗതം പുനഃസ്ഥാപിച്ചു. രാത്രി ഏഴു മണിയോടെയാണ് വൈദുതി ബന്ധം പുനഃസ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: