പാലക്കാട്: ജില്ലയില്‍ നാല് വയസുകാരി ഉള്‍പ്പെടെ 12 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 268 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മൂന്ന് പേര് രോഗമുക്തരാവുകയും ചെയ്തു.
കുവൈറ്റില്‍ നിന്നെത്തിയ പട്ടിത്തറ സ്വദേശി (34), ചാലിശ്ശേരി സ്വദേശി (46), കപ്പൂര്‍ സ്വദേശി(53), കുമരനല്ലൂര്‍ സ്വദേശി (34), നാഗലശ്ശേരി പെരിങ്ങോട് സ്വദേശി(44). ഇതില്‍ കുമരനെല്ലൂര്‍, പെരിങ്ങോട് സ്വദേശികള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ദുബായില്‍ നിന്നെത്തിയ തൃത്താല മേഴത്തൂര്‍ സ്വദേശി (56),തൃത്താല ഉള്ളന്നൂര്‍ സ്വദേശി (32), കൊപ്പം ആമയൂര്‍ സ്വദേശി (4, പെണ്‍കുട്ടി), തമിഴ്നാട്ടില്‍ നിന്നെത്തിയ തിരുമിറ്റക്കോട് സ്വദേശി (60) ചെന്നൈയില്‍ നിന്നും വന്ന നെല്ലായ സ്വദേശികളായ സഹോദരങ്ങള്‍ (53,43) എന്നിവര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കത്തിലൂടെ തിരുമിറ്റക്കോട് സ്വദേശിനി (55) ക്കാണ് രോഗം ബാധിച്ചത്. ഖത്തറില്‍ നിന്നും വന്ന ഇവരുടെ ഭര്‍ത്താവിന് 23ന് രോഗം സ്ഥിരീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: