കണ്ണൂര്‍: ഭാരതീയദര്‍ശനങ്ങളെക്കുറിച്ച് പഠിക്കാനും പ്രചരിപ്പിക്കാനുമായി ആധ്യാത്മിക പ്രഭാഷകരുടെ നേതൃത്ത്വത്തില്‍ ആര്‍ഷ സംസ്കാര ഭാരതി എന്ന പേരില്‍ അഖിലേന്ത്യാതലത്തില്‍ പ്രസ്ഥാനത്തിന് തുടക്കമായി. ആധ്യാത്മികം, സാംസ്കാരികം, കല, സാഹിത്യം, താന്ത്രികം, ജ്യോതിഷം, വാസ്തുശാസ്ത്രം തുടങ്ങിയ മേഖലകളിലുള്ള പ്രമുഖ വ്യക്തികള്‍ സംഘടനയ്ക്ക് നേതൃത്വം നല്‍കും.
സംസ്ഥാന ഭാരവാഹികളായി സ്വാമി ചിദാനന്ദപുരി (മുഖ്യ രക്ഷാധികാരി), കെ.എന്‍. രാധാകൃഷ്ണന് (കണ്ണൂര്‍)- പ്രസിഡണ്ട്, കാനാ അഭിലാഷ് (കൊല്ലം)- ജനറല്‍ സെക്രട്ടറി, ഉണ്ണികൃഷ്ണവാര്യര്‍- സംഘടനാ സെക്രട്ടറി, കെ.വി. രാധാകൃഷ്ണവാര്യര്‍- ഖജാന്‍ജി, ജയകൃഷ്ണന് കൊളത്തൂര്‍ (മലപ്പുറം), ജി.ബി. ദിനചന്ദ്രന് (എറണാകുളം), ഡോ. രാമമൂര്‍ത്തി (തിരുവനന്തപുരം), (ജോ: സിക്രട്ടറിമാര്‍), അഡ്വ. അജീഷ് നമ്പ്യാക്കല്‍ (കോഴിക്കോട്), ശ്യാം പ്രസാദ് (പാലക്കാട്), അരുണ്‍ ശര്‍മ്മ (പത്തനംതിട്ട), ടി.കെ. രാജു (ഇടുക്കി) (രക്ഷാധികാരികള്‍), സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ, ഡോ. വി.ആര്. പ്രബോധചന്ദ്രന്‍, ഡോ. എന്‍. ഗോപാലകൃഷ്ണന്, ഡോ. കെ. അരവിന്ദാക്ഷന്, എസ്. നാരായണസ്വാമി, പ്രൊഫ. അമ്പലപ്പുഴ ഗോപകുമാര്‍ (ഉപസമിതി ചെയര്മാന്മാര്), കുടവെട്ടൂര് വാമനന് നമ്പൂതിരി (കൊല്ലം), തച്ചപ്പള്ളി ശശിധരന് നായര്‍ (തിരുവനന്തപുരം), ഹരികൃഷ്ണന് നമ്പൂതിരി ആലച്ചേരി (കണ്ണൂര്‍), രാജീവ് ഇരിങ്ങാലക്കുട (തൃശൂര്‍), പ്രവീണ്‍ പനോന്നേരി (കണ്ണൂര്‍), കലായപുരം വിഷ്ണു നമ്പൂതിരി (കൊല്ലം), അഡ്വ. ഷജിത്ത് നടുവില്‍ (കണ്ണൂര്‍), എസ്. രാധാകൃഷ്ണന് (കൊല്ലം), മുരളീധര വാര്യര്‍ കല്യാശ്ശേരി (കണ്ണൂര്‍) എന്നിവരെ അംഗങ്ങളായും തെരഞ്ഞെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: