ന്യൂദല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കറുത്ത വര്‍ഗക്കാരെ പിന്തുണ അറിയിച്ച്് ‘ബ്ലാക്ക് ലൈവസ് മാറ്റര്‍’ ലോഗോ രേഖപ്പെടുത്തിയ ജേഴ്സി ധരിച്ചാണ് വിന്‍ഡീസ് താരങ്ങള്‍ കളിക്കാനിറങ്ങുക. കായിക രംഗത്തെ വംശീയതയ്ക്കെതിരെ പ്രതിഷേധ സൂചകമായാണ് വിന്‍ഡീസിന്റെ ഈ നീക്കം.
അമേരിക്കയില്‍ കറുത്തവര്‍ഗക്കാരനായ ജോര്‍ജ്് ഫ്ളോയ്ഡ് പോലീസ് പീഡനത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ലോകത്ത് വംശീയതയ്ക്കെതിരായ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഇതിനെ പിന്തുണയ്ക്കുകയും വംശീയതക്കെതിരെ അവബോധം സൃഷ്ടിക്കേണ്ടതും ഞങ്ങളുടെ കടമയാണെന്ന് വിശ്വസിക്കുന്നതായി വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ പറഞ്ഞു.
ഏറെ ചിന്തിച്ച ശേഷമാണ് ‘ ബ്ലാക്ക് ലൈവ്സ് മാറ്റര്‍’ ലോഗോ ധരിച്ച് കളിക്കാന്‍ തീരുമാനിച്ചത്. വംശീയതയെ വാതുവെപ്പും മയക്കുമരുന്നും പോലുള്ള കുറ്റമായി പരിഗണിക്കണമെന്നും ഹോള്‍ഡര്‍ ആവശ്യപ്പെട്ടു.
ഇംഗ്ലണ്ടില്‍ മൂന്ന് ടെസ്റ്റുകളാണ് വിന്‍ഡീസ് കളിക്കുക. ആദ്യ ടെസ്റ്റ് ജൂലൈ എട്ടിന് സതാംപ്റ്റണില്‍ ആരംഭിക്കും. രണ്ട് ടെസ്റ്റ്് ജൂലൈ പതിനാറിനും അവസാന ടെസ്റ്റ് ജൂലൈ ഇരുപത്തിനാലിനും മാഞ്ചസ്റ്ററില്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: