തിരുവനന്തപുരം: മതതീവ്രവാദ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് വിവാദം ശക്തമായതിനു പിന്നാലെ വാരിയംകുന്നന്‍ ചിത്രത്തില്‍ നിന്ന് പിന്‍മാറിയ തിരക്കഥകൃത്ത് റമീസ് മുഹമ്മദിനെ പിന്തുണച്ച് ഫെഫ്ക നേതാവും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന്‍. ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ റമീസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കയ്യില്‍ നല്ല തിരക്കഥ ഉണ്ടെങ്കില്‍ ഒന്നിച്ചു സിനിമ ചെയ്യാമെന്നും വാരിയംകുന്നന്‍ പുറത്തിറങ്ങുമ്പോള്‍ കൂടെയുണ്ടാകുമെന്നടക്കം എല്ലാ വിധപിന്തുണയുെ ഉണ്ണികൃഷ്ണന്‍ അറിയിച്ചെന്നും റമീസ്. വാരിയംകുന്നന്‍ സിനിമയിലേക്ക് ഉടന്‍ തിരികെവരും. തന്റെ തിരക്കഥയില്‍ തന്നെയാണ് സിനിമ തയാറാക്കുക. ഇസ്ലാമിന്റെ സന്ദേശം മോശമാണെന്നും കരുതിന്നില്ലെന്നും അതുകൊണ്ടാണ് ഇസ്ലാം സിനിമയെ ഹറാം ആയി കാണാതെ ഇസ്ലാം സന്ദേശം പ്രചരിപ്പിക്കാന്‍ സിനിമയെ ഉപയോഗിക്കുന്നില്‍ തെറ്റില്ല എന്നാണ് താന്‍ ഉദ്ദേശിച്ചത്.
താലിബാനെ പിന്തുണക്കുന്ന ആളാണെങ്കില്‍ സിനിമയിലേക്ക് വരില്ലായിരുന്നു. താലിബാനെ പിന്തുണച്ചുള്ള പോസ്റ്റ് മറ്റൊരാളുടടേതായിരുന്നു. അതു കോപ്പി പേസ്റ്റ് ചെയ്ത് ഇടുക മാത്രമാണ് ചെയ്തതെന്നും റമീസ്.സോഷ്യല്‍ മീഡിയയിലൂടെ ഇസ്ലാം മതം പ്രചരിപ്പിച്ചും താലിബാന്‍ ഭീകരവാദത്തിന് പ്രോത്സാഹനം നല്‍കിയും ‘വാരിയംകുന്നന്‍’ സിനിമയുടെ തിരക്കഥാകൃത്തായ റമീസ് പ്രവര്‍ത്തിച്ചിരുന്നത്. റമീസിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ എല്ലാം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതില്‍ അധികവും ഭീകരവാദവും സ്ത്രീവിരുദ്ധതയും പ്രോത്സാഹിപ്പിക്കുന്നതുമായിരുന്നു. ക്രിസ്ത്യന്‍ സമൂഹത്തെയും ജൂതന്‍മാരെയും കൊന്നൊടിക്കിയ താലിബാന്‍ ഭീകരസംഘടനയെ വരെ ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെള്ളപൂശി എടുത്തിരുന്നു.
ഇസ്ലാമിക ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന റമീസിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ഒരു പോലെ കൊന്നൊടുക്കിയ മതതീവ്രവാദിയായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെളിപ്പിച്ചെടുക്കാന്‍ മതതീവ്രവാദ സംഘടനകള്‍ തന്നെയാണ് രംഗത്തുള്ളത്. ഇതിനെതിരെയുള്ള പ്രതിഷേധം ശക്തമായതോടെയാണ് റമീസ് സിനിമയില്‍ നിന്ന് പിന്‍വാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: