Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അഖിലിന് വേണം കാരുണ്യത്തിന്റെ കരുതല്‍

'സംസാരിച്ച് നില്‍ക്കെ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും. വായ പോലും തുറക്കാനാകില്ല. ചിലപ്പോള്‍ ശരീരമാകെ നീരുവരും. ദിവസവും നാല് ഇന്‍സുലിന്‍ ഇന്‍ജക്ഷന്‍'. ആറ്റിങ്ങല്‍ അയിലം വാസുദേവപുരം ചരുവിള പുത്തന്‍വീട്ടില്‍ എ. അഖില്‍ (28) 20 വര്‍ഷമായി ഓരോ നിമിഷവും വേദന കടിച്ചമര്‍ത്തുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2020, 07:08 pm IST
in Thiruvananthapuram

തിരുവനന്തപുരം: ‘സംസാരിച്ച് നില്‍ക്കെ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും. വായ പോലും തുറക്കാനാകില്ല. ചിലപ്പോള്‍ ശരീരമാകെ നീരുവരും. ദിവസവും നാല് ഇന്‍സുലിന്‍ ഇന്‍ജക്ഷന്‍’. ആറ്റിങ്ങല്‍ അയിലം വാസുദേവപുരം ചരുവിള പുത്തന്‍വീട്ടില്‍ എ. അഖില്‍ (28)  20 വര്‍ഷമായി ഓരോ നിമിഷവും വേദന കടിച്ചമര്‍ത്തുകയാണ്. പാന്‍ക്രിയാസും വൃക്കയും തകരാറില്‍. അടിയന്തരമായി ഇവ രണ്ടും മാറ്റിവയ്‌ക്കണം. അമ്മ ഗീത വൃക്ക നല്‍കും. പാന്‍ക്രിയാസും ലഭ്യമാണ്. പക്ഷെ ശസ്ത്രക്രിയയ്‌ക്ക് 25 ലക്ഷം രൂപയോളം ചെലവ് വരും. കൂലിപ്പണിക്കാരനായ അനിക്കുട്ടന് മകന്റെ ജീവനുവേണ്ടി സുമനസ്സുകളുടെ സഹായം തേടാനല്ലാതെ മറ്റൊരുവഴിയില്ല.

20 വര്‍ഷം മുമ്പ് അഖില്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍  കയ്യൊടിഞ്ഞ് ചികിത്സ തേടി. ചികിത്സയ്‌ക്കിടെ കടുത്ത പനിവന്നു. എസ്എടിയിലും തുടര്‍ന്ന് ശ്രീചിത്രയിലും നടത്തിയ പരിശോധനയില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടുന്നതായി കണ്ടെത്തി. അന്ന് മുതല്‍ മരുന്ന് കഴിച്ചുതുടങ്ങി. പ്ലസ്ടുവിന് ചേര്‍ന്നെങ്കിലും അസുഖം ഇടയ്‌ക്കിടയ്‌ക്ക് വരുന്നതിനാല്‍ പഠനം നിര്‍ത്തി. പിന്നെ വയറിങ് ജോലിക്ക് സഹായിയായി പോയി. എന്നാല്‍ അഞ്ച് വര്‍ഷം മുമ്പ് ശരീരം മുഴുവന്‍ നീരുവന്നു. മെഡിക്കല്‍കോളേജില്‍ നടത്തിയ പരിശോധനയില്‍ കൊളസ്‌ട്രോള്‍ കൂടുതലാണെന്ന് കണ്ടെത്തി. അതും ചികിത്സിച്ച് ഭേദമാക്കി.  

എന്നാല്‍ ഒന്നര വര്‍ഷം വര്‍ഷം മുമ്പ് വിധി വീണ്ടും കൈവിട്ടു. ദേഹം മുഴുവന്‍ നീരും വേദനയും ഉണ്ടായി. മെഡിക്കല്‍കോളേജ് ആശുപത്രിയിലെ തുടര്‍പരിശോധനയില്‍ വൃക്കയും പാന്‍ക്രിയാസും തകരാറിലാണെന്ന് കണ്ടെത്തുകയായിരുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് എറണാകുളത്തെ അമൃത ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് റഫര്‍ ചെയതു. അവിടെ വച്ചാണ് ഗീതയുടെ വൃക്ക അഖിലിന് ചേരും എന്ന് മനസിലായത്. പക്ഷെ ശസ്ത്രക്രിയ നടത്താന്‍ 22 ലക്ഷവും തുടര്‍ചികിത്സയ്‌ക്ക് മൂന്ന് ലക്ഷവും ചെലവ് വരും. അമൃതയിലെ പരിശോധന തന്നെ നാട്ടുകാര്‍ സഹായിച്ചാണ് നടത്തിയത്. ഇനിയുള്ള ശസ്ത്രക്രിയയ്‌ക്ക് പത്ത് ലക്ഷം രൂപ ആദ്യം അടയ്‌ക്കണം. പാന്‍ക്രിയാസ് ലഭിക്കുന്ന സമയം ബാക്കി തുക നല്‍കണം. മൂന്ന് മാസത്തിനുള്ളില്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ആശുപത്രിയില്‍ നിന്നും അറിയിച്ചത്. കാല്‍ക്കോടിയോളം തുക കുടുംബത്തിന് സ്വപ്നം പോലും കാണാനാകില്ലെന്ന് ഗീതയും അനിക്കുട്ടനും കണ്ണീരോടെ പറയുന്നു. അഖിലിന്റെ അനുജന്‍ ജിതിന്‍ മൂന്ന് മാസം മുമ്പ് വിദേശത്ത് ജോലി തേടി പോയെങ്കിലും കൊറോണ വന്നതോടെ ജോലി നഷ്ടമായി.  ഇനി സുമനസ്സുകളുടെ കാരുണ്യം മാത്രമാണ് കുടുംബത്തിന്റെ പ്രതീക്ഷ.  

അഖിലിന്റെ ചികിത്സയ്‌ക്കായി അവനവഞ്ചേരി ആനൂപ്പാറ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ഗീതയുടെ പേരില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നനമ്പര്‍: 078001000018074, ഐഎഫ്എസ്‌സികോഡ്: കഛആഅ0000780. മൊബൈല്‍ നമ്പര്‍: 9605672062.

Tags: AkhilMercy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം നഗരസഭയിലെ മൂന്നുകോടി രൂപയുടെ പെന്‍ഷന്‍ഫണ്ട് തട്ടിപ്പ്: ഒളിവിലായിരുന്ന അഖില്‍ പിടിയില്‍

World

ഇസ്ലാം മതം സ്വീകരിക്കണം : ഘാനയുടെ പ്രസിഡന്റിനോട് പോലും മതം മാറാൻ ആവശ്യപ്പെട്ട് ഇസ്ലാം പുരോഹിതൻ

Kerala

കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ ഭാര്യ മേഴ്സി യേശുദാസന്‍ നിര്യാതയായി

Kerala

കരമന അഖില്‍ വധക്കേസ്: പ്രധാന പ്രതികളെ പിടികൂടി, മറ്റൊരു പ്രതിക്കായി അന്വേഷണം

Kerala

തിരുവനന്തപുരത്ത് യുവാവിനെ തലയ്‌ക്കടിച്ചു കൊലപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യൻ സഭകൾ കാണിച്ച ചരിത്രപരമായ

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.