കോഴിക്കോട്: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി വ്യക്തികളും കൂട്ടായ്മകളും സംഘടനകളും. എബിവിപി മുന്‍കാല പ്രവര്‍ത്തകരുടെ വാട്ട്‌സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കാക്കൂര്‍ രാരോത്ത് പറമ്പത്ത് അരുണിമ, അശ്വനന്ദ, എന്നിവര്‍ക്ക് ടിവി നല്‍കി. എബിവിപി മുന്‍ സംസ്ഥാന സെക്രട്ടറി വി.പി. രാജീവന്‍, ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം കെ.പി. ചന്ദ്രന്‍, എബിവിപി മുന്‍ സംസ്ഥാന സമിതി അംഗം പി. സുഭാഷ് എന്നിവര്‍ ചേര്‍ന്ന് ടിവി കൈമാറി.
ബാലുശ്ശേരി ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി അറപ്പീടികയിലെ അന്‍മയ വിനുദേവിന് സേവാഭാരതി പ്രവര്‍ത്തകര്‍ ടിവി നല്‍കി. സുനില്‍ദത്ത്, പ്രശോഭ്, അരുണ്‍ ബാലുശ്ശേരി എന്നിവര്‍ ചേര്‍ന്ന് ടിവി കൈമാറി.
പേരാമ്പ്ര വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഓണ്‍ലൈന്‍ പഠനം സാധ്യമല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് എല്‍ഇഡി ടിവികള്‍ നല്‍കി 1998-99 എസ്എസ്എല്‍സി ബാച്ച് വിദ്യാര്‍ത്ഥികള്‍. പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ നല്‍കിയ 10 ടിവികള്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.എം. അബ്ദുള്ള ഏറ്റുവാങ്ങി. അധ്യാപകരായ പി.സി. രാജന്‍, എം. മുകുന്ദന്‍, കെ.പി. മുരളീ കൃഷ്ണദാസ്, പ്രഭീഷ് പാലോറ, കെ.പി. ഷിജി, സെറീന, പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ പ്രതിനിധികളായ സി.എം. ബിനീഷ്, കെ.കെ. ദീപേഷ് കുമാര്‍, എന്‍.എസ്. നിധീഷ്, ടി.പി. ഉദയന്‍, ഷിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വടകര ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ഓണ്‍ലൈന്‍ പഠന സഹായത്തിനായി 1987 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ടെലിവിഷന്‍ നല്‍കി. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ സന്തോഷ്, പ്രദീപന്‍, ജിതേഷ്, ഷബീര്‍, രതീഷ്, അധ്യാപകരായ ദിനേശന്‍, രാജന്‍, സൂരജ്, ഷീബ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: