ഇടുക്കി: ജില്ലയില്‍ ഇന്നലെ 4 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
1. 17ന് ദുബായില്‍ നിന്നും കൊച്ചിയിലെത്തിയ നെടുങ്കണ്ടം സ്വദേശിയായ 28കാരന്‍. കൊച്ചിയില്‍ നിന്നും ടാക്സിയില്‍ നെടുങ്കണ്ടത്തെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
2.11ന് സൗദിയിലെ ദമാമില്‍ നിന്ന് കൊച്ചിയില്‍ എത്തിയ കോടിക്കുളം സ്വദേശിനിയായ 30കാരന്‍. കൊച്ചിയില്‍ നിന്ന് ടാക്സിയില്‍ കോടിക്കുളത്തെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
3. 13ന് കൊച്ചിയില്‍ എത്തിയ ഉടുമ്പന്‍ചോല സ്വദേശിയായ 23കാരന്‍. ഇറ്റലിയിലെ റോമില്‍ നിന്ന് ചെന്നൈയില്‍ എത്തി അവിടെ 7 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷം കൊച്ചിയില്‍ എത്തുകയായിരുന്നു. പിന്നീട് ടാക്സിയില്‍ ഉടുമ്പന്‍ചോലയിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
4. 11ന് ന്യൂദല്‍ഹിയില്‍ നിന്നുമെത്തിയ നെടുങ്കണ്ടം അഞ്ചു വയസ്സുകാരി. കുട്ടിയുടെ മുത്തശ്ശന്‍, മുത്തശ്ശി, ചേച്ചി എന്നിവരോടൊപ്പം കൊച്ചിയില്‍ നിന്ന് ടാക്സിയില്‍ നെടുങ്കണ്ടത്തെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. 25ന് കുട്ടിയുടെ മുത്തശ്ശന് കൊറോണ സ്ഥിരീകരിച്ചിരുന്നു.
ഇതോടെ ആകെ രോഗ ബാധിതര്‍ 104 ആയി കൂടി. നിലവില്‍ 47 പേരാണ് ചികിത്സയിലുള്ളത്. 57 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. വീടുകളിലും സ്ഥാപനങ്ങളിലുമായി ആകെ നിരീക്ഷണത്തിലുള്ളവര്‍ 4483 പേരാണ്. ഇന്നലെ 224 പേരുടെ സാമ്പിള്‍ പരിശോധനക്ക്് അയച്ചു. ഇതുവരെ ആകെ 9475 പേരുടെ സാമ്പിളാണ് പരിശോധനക്ക് അയച്ചത്. ഇന്നലെ 289 പേരുടെ പരിശോധനാഫലം ലഭിച്ചു. ഇനി 356 പേരുടെ പരിശോധന ഫലം ലഭിക്കാനുള്ളത്.
രോഗ മുക്തരായവര്‍
1. മെയ് 12ന് മുംബൈയില്‍ നിന്നെത്തി മെയ് 21ന് കൊറോണ സ്ഥിരീകരിച്ച ശാന്തന്‍പാറ സ്വദേശി. ഇയാളുടെ ഫലം പലതവണ ആവര്‍ത്തിച്ച് നെഗറ്റീവ് വന്നിരുന്നു.
2. മെയ് 16 ന് ചെന്നൈയില്‍ നിന്നെത്തി മെയ് 30ന് കൊറോണ സ്ഥിരീകരിച്ച മൂന്നാര്‍ സ്വദേശിനി.
3.മെയ് 31 ന് ഡല്‍ഹിയില്‍ നിന്നെത്തി ജൂണ്‍ 5ന് കൊറോണ സ്ഥിരീകരിച്ച ചക്കുപള്ളം സ്വദേശി.
4. മെയ് 29ന് ദുബായില്‍ നിന്നുമെത്തി ജൂണ്‍ 6ന് കൊറോണ സ്ഥിരീകരിച്ച കഞ്ഞിക്കുഴി സ്വദേശി.
5. ജൂണ്‍ 3ന് മുംബൈയില്‍ നിന്നെത്തി 13ന് കൊറോണ സ്ഥിരീകരിച്ച മൂന്നാര്‍ സ്വദേശി.
6. ജൂണ്‍ 5ന് ചെന്നൈയില്‍ നിന്നെത്തി 18ന് കൊറോണ സ്ഥിരീകരിച്ച നെടുങ്കണ്ടം കെ.പി. കോളനി സ്വദേശി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: