മുട്ടം: കൊറോണ കാലത്ത് സര്‍വീസ് പുനരാരംഭിച്ച സ്വകാര്യ ബസുകളില്‍ ചിലത് സര്‍വീസ് നിര്‍ത്തുന്നു. യാത്രക്കാരുടെ കുറവ് കാരണം സര്‍വീസ് നടത്തുമ്പോഴുള്ള ചെലവിനുള്ള പണം പോലും ബസുകളില്‍ നിന്നും കിട്ടുന്നില്ല.
ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ ലഭിച്ചിട്ടുെണ്ടങ്കിലും തീരുമാനമായില്ല. കൊവിഡ് ഭീതി കാരണം ജനങ്ങള്‍ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങാത്തതും, പുറത്തിറങ്ങുന്നവര്‍ ടൂവീലര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നതും സ്വകാര്യ ബസുകള്‍ക്ക് തിരിച്ചടിയായി.
കൊവിഡ് കാലത്തിന് മുന്‍പ് ദിവസത്തില്‍ 9000 രൂപയോളം കിട്ടിയിരുന്ന ബസുകള്‍ക്ക് ഇപ്പോള്‍ പരമാവധി കിട്ടുന്നത് 4500 രൂപയാണ്. ഡോര്‍ ചെക്കറെ ഒഴിവാക്കി ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ഇപ്പോള്‍ ബസില്‍ ജോലി ചെയ്യുന്നത്. ഇന്ധന ചെലവും, ജീവനക്കാരുടെ ശമ്പളവും കഴിഞ്ഞ് മിച്ചം ഒന്നും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോള്‍. നഷ്ടം സഹിച്ചും ഓടുവാന്‍ കഴിയാത്ത ബസുകളാണ് സര്‍വീസ് നിര്‍ത്തുന്നത്. തൊടുപുഴയില്‍ നിന്നും മുട്ടം വഴി കരിങ്കുന്നത്തിന് സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസ് ഇന്ന് മുതല്‍ സര്‍വീസ് നടത്തുന്നതല്ല എന്നറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: