തളിപ്പറമ്പ്: സേവാഭാരതി കുറുമാത്തൂർ പഞ്ചായത്ത് കമ്മറ്റിയുടേയും തളിപ്പറമ്പ് ഫയർ സ്റ്റേഷന്റെയും സംയുക്താഭിമുഖ്യത്തിൽ വെള്ളപൊക്ക രക്ഷാപ്രവർത്തന ക്ലാസ് നടത്തി. കൂനം എൽ പി സ്കൂളിൽ നടന്ന പരിപാടി അഡ്വ. മധുസൂധനന്റെ അധ്യക്ഷതയിൽ സേവാഭാരതി ജില്ലാ സെക്രട്ടറി എം.രാജീവൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ആർ എസ് എസ് പയ്യന്നൂർ ജില്ലാ സഹകാര്യവാഹക് വിനോദ് തലോറ മുഖ്യ അഥിതിയായി. കൂനം സ്കൂൾ മാനേജർ കുഞ്ഞികണ്ണൻ , സ്കൂൾ ഹെഡ്മിസ്റ്ററസ് ജയന്തി ടീച്ചർ, കുറുമാത്തൂർ മണ്ഡൽ സേവാപ്രമുഖ് എ.വി. മനോജ് ആർ എസ് എസ് ബി ജെ പി പഞ്ചായത്ത് പ്രസിഡണ്ട് ദിവാകരൻ മുന്ധേരി എന്നിവർ സംസാരിച്ചു. കരിമ്പം ഫയർ സ്റ്റേഷൻ ഓഫീസർ ബാലകൃഷ്ണൻ, സീനിയർ ഫയർ ഓഫീസർമാരായ. ഹരി നാരായണൻ ,ഷെറിൻ ബാബു എന്നിവർ രക്ഷാപ്രവർത്തന ക്ലാസുകൾക്ക് നേതൃത്വം നൽകി. സേവാഭാരതി കുറുമാത്തൂർ പഞ്ചായത്ത് കമ്മറ്റി രക്ഷാധികാരി രാമകൃഷ്ണൻ കൂനം സ്വാഗതം പറഞ്ഞു. രണ്ട് ബാച്ചുകളിലായി നടത്തിയ ക്ലാസിൽ അറുപതോളം സേവാഭാരതി പ്രവർത്തകർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: