Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണക്കാലത്തും പരീക്ഷ; ഫലം വരും മുന്‍പ് ഇംപ്രൂവ്‌മെന്റ്; കേരള സര്‍വകലാശാലയുടെ മരണക്കളി വിദ്യാര്‍ത്ഥികളുടെ ജീവന്‍ വെച്ച്

കൊറോണ കാലത്തും വിദ്യാര്‍ത്ഥി ദ്രോഹത്തിന് അവധി നല്‍കേണ്ട എന്ന നയമാണ് നിലവില്‍ സര്‍വകലാശാലയ്‌ക്കുള്ളത്. ഒടുവിലത്തെ ഉദാഹരണമാണ് ജൂലൈ ഒന്നു മുതല്‍ പരീക്ഷകള്‍ നടത്തുമെന്ന പ്രഖ്യാപനം. ലക്ഷക്കണക്കിന് കുട്ടികളെ ബാധിക്കുന്ന സിബിഎസ്സി ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ ഉപേക്ഷിച്ച സാഹചര്യത്തിലാണ് സര്‍വകലാശാലയുടെ പുതിയ പ്രഖ്യാപനം.

നിതീഷ് നീലകണ്ഠന്‍ by നിതീഷ് നീലകണ്ഠന്‍
Jun 28, 2020, 08:37 pm IST
in Kerala

തിരുവനന്തപുരം: കൊറോണക്കാലത്ത് വിദ്യാര്‍ത്ഥികളെ ദ്രോഹിക്കുന്ന സമീപനവുമായി വീണ്ടും കേരള സര്‍വകലാശാല. പരീക്ഷ നടത്തുന്നതു മുതല്‍ ഫലം പ്രസിദ്ധീകരിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍ക്കുന്നതില്‍ വരെ വിദ്യാര്‍ത്ഥികളെ ദ്രോഹിക്കുന്ന സമീപനമാണ് വര്‍ഷങ്ങളായി സര്‍വ്വകലാശാല കൈക്കൊള്ളുന്നത്.

കൊറോണ കാലത്തും വിദ്യാര്‍ത്ഥി ദ്രോഹത്തിന് അവധി നല്‍കേണ്ട എന്ന നയമാണ് നിലവില്‍ സര്‍വകലാശാലയ്‌ക്കുള്ളത്. ഒടുവിലത്തെ ഉദാഹരണമാണ് ജൂലൈ ഒന്നു മുതല്‍ പരീക്ഷകള്‍ നടത്തുമെന്ന പ്രഖ്യാപനം. ലക്ഷക്കണക്കിന് കുട്ടികളെ ബാധിക്കുന്ന സിബിഎസ്സി ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ ഉപേക്ഷിച്ച സാഹചര്യത്തിലാണ് സര്‍വകലാശാലയുടെ പുതിയ പ്രഖ്യാപനം.  

ക്വാറന്റയിനില്‍ കഴിയുന്നവരും കണ്ടയ്ന്‍മെന്റ് സോണില്‍ പെട്ടവരും എങ്ങനെ പരീക്ഷയെഴുതുമെന്നൊന്നും സര്‍വകലാശാല ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യുജിസി നിര്‍ദേശങ്ങള്‍ പോലും പാലിക്കാതെ പരീക്ഷകള്‍ നാമമാത്രമായി നടത്തിതീര്‍ക്കുന്നതിലൂടെ സര്‍വകലാശാല കൂട്ടതോല്‍വിയുടെ വക്കിലാണ്.

പിജി വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ പോലും നല്‍കാതെ പരീക്ഷകള്‍ തിടുക്കത്തില്‍ നടത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നത്തിലുള്ള താത്പര്യം എന്താണ് എന്നത്  ചോദ്യമായി നിലനില്‍ക്കുന്നു. സര്‍വകലാശാലയുടെ തുഗ്‌ളക്ക്‌ പരിഷ്‌കരണങ്ങള്‍ക്ക് കൂടുതല്‍ ഇരയാകുന്നത്‌പ്രൈവറ്റ്, വിദൂര വിദ്യാഭ്യാസ വിദ്യാര്‍ത്ഥികളാണ്. ഒന്നാം വര്‍ഷ ബിരുദ പരീക്ഷയ്‌ക്കായി രജിസ്റ്റര്‍ ചെയ്യുന്നത് തൊട്ട് വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയുടെ ക്രൂരതയ്‌ക്ക് ഇരയാകുകയാണ്.  

പിജി പരീക്ഷകള്‍ ആരംഭിച്ചുകൊണ്ടുള്ള അറിയിപ്പ്

വിവരങ്ങള്‍ ലഭിക്കാത്ത അന്വേഷണ കൗണ്ടര്‍

ഒരു തവണയെങ്കിലും കേരള സര്‍വകലാശാല ഓഫീസില്‍ പോയിട്ടുള്ളവര്‍ അന്വേഷണ കൗണ്ടറിന്റെ നിഷ്‌ക്രിയത്വത്തിന് ഇരയായവരാകും. വിദ്യാര്‍ത്ഥികളുടെ മനസ്സിലേയ്‌ക്ക് സര്‍ക്കാര്‍ സ്ഥാപനം എങ്ങനെ ആയിരിക്കും എന്നത് വ്യക്തമായി സര്‍വകലാശാല ഓഫീസ് കാണിച്ചുതരും. വിദ്യാര്‍ത്ഥി ദ്രോഹം തുടങ്ങുന്നത് അന്വേഷണ കൗണ്ടറില്‍ നിന്നാണ്.

ഫീസ് അടയ്‌ക്കുന്ന തുക മുതല്‍ സര്‍ട്ടിഫികറ്റിന് എന്തു ചെയ്യണമെന്ന ചോദ്യത്തിനു വരെ കൃത്യമായി ഉത്തരം നല്‍ക്കാന്‍ അന്വേഷണ കൗണ്ടറിനു സാധിക്കുന്നില്ല. വിവരങ്ങള്‍ വ്യക്തമായി ഒരിടത്തു പോലും പ്രദര്‍ശിപ്പിച്ചിട്ടില്ല. പലപ്പോഴും പുതിയ വിദ്യാര്‍ത്ഥികള്‍ക്ക് സഹായമാക്കുന്നത് മുതിര്‍ന്ന വിദ്യാര്‍ത്ഥികളാണ്.  

രജിസ്‌ട്രേഷന്‍ ചൂഷണത്തിന്റെ ആദ്യ പടി

പരീക്ഷകള്‍ എഴുതാന്‍ അപേക്ഷകള്‍ ക്ഷണിച്ചു കൊണ്ടുള്ള അറിയിപ്പ് വന്നു കേവലം ഒരാഴ്ച സമയം മാത്രമാണ് ഫൈന്‍ കൂടാതെ ഫീസ് അടയ്‌ക്കാന്‍ സാധിക്കുന്നത്. എന്നാല്‍, പത്തുമണി മുതല്‍ നാലുമണി വരെ മാത്രം കൃത്യം പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സിറ്റി കൗണ്ടറുകളിലും മറ്റ് സംവിധാനങ്ങളിലൂടെ പണമടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാന്‍ കേരള സര്‍വകലാശാല സൈറ്റില്‍ കയറാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ പലപ്പോഴും നിരാശരാണ്. കാരണം രജിസ്‌ട്രേഷന്‍ ചെയ്യാന്‍ കഴിയാത്ത രീതിയില്‍ സൈറ്റ് ഡൗണായിരിക്കും. ഇത് എല്ലാവര്‍ഷവും അപേക്ഷകള്‍ ക്ഷണിക്കുന്ന സമയത്തെ പതിവ് രീതിയാണ്.

ഇത്തരത്തില്‍ ഒരാഴ്ച മാത്രം അപേക്ഷിക്കാന്‍ കലാവധി നിശ്ചയിച്ചിട്ടുള്ളുവെങ്കിലും അതില്‍ കുറഞ്ഞത് രണ്ടു ദിവസമെങ്കിലും സൈറ്റിലെ സാങ്കേതികതകരാറു കാരണം നഷ്ടമാകും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അപേക്ഷിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അധികമായുള്ള സൈറ്റ് ട്രാഫിക്ക് കാരണം ഫീസ് അടയ്‌ക്കാന്‍ കഴിയാതെ വരുന്നു. ഇത്തരത്തില്‍ സര്‍വകലാശലയുടെ പ്രവര്‍ത്തനത്തിലെ ചിട്ടയില്ലായിമ കാരണം നിശ്ചിത സമയം കഴിഞ്ഞ് പോകുന്ന വിദ്യാര്‍ത്ഥികള്‍ അധിക പണം അടയ്‌ക്കെണ്ടി വരുന്നു.

ഫലം വാരതെ ഇംപ്രൂവ്‌മെന്റ് പരീക്ഷ

വിദ്യാര്‍ത്ഥികളെ കുറിച്ച് ചിന്തിക്കാതെയാണ് സര്‍വകലാശാല അറിയിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നത്. പരീക്ഷ കേന്ദ്രം മാറിയെന്ന് അറിയിപ്പുകള്‍ പരീക്ഷയുടെ തലേദിവസം ഇറയക്കിയ സംഭവം പലതവണ ഉണ്ടായി. നിലവില്‍ രണ്ടാം വര്‍ഷ ഇംഗ്ലീഷ് സാഹിത്യം പഠിക്കുന്ന ബിരുദ വിദ്യാര്‍ത്ഥികളുടെ ഒന്നാം വര്‍ഷത്തെ റീവാല്യുവേഷന്‍ ഫലം വന്നിട്ടില്ല. ഫലം വരും മുന്നേ  ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷകള്‍ സ്വീകരിച്ചുകൊണ്ട് സര്‍വകലാശാല പത്രകുറിപ്പ് ഇറക്കി. ഇംപ്രൂവ്‌മെന്റ് ഫലമറിയാതെ പരീക്ഷകള്‍ക്ക് അപേക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് വിദ്യാര്‍ത്ഥികള്‍.

ബിരുദ പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ്‌

മാറി വരുന്ന സര്‍ക്കാരുകളും വിവിധ വിദ്യാര്‍ത്ഥി സംഘടനകളും കേരള സര്‍വകലാശാലയുടെ ചൂഷണങ്ങള്‍ക്കും നിഷ്‌ക്രിയത്ത്വത്തിനെതിരെ പ്രതിഷേധിച്ചിട്ടുണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ ഇന്നും അനുഭവിക്കുന്ന അടിസ്ഥാനപ്രശ്‌നങ്ങള്‍ക്ക് അവസാനമുണ്ടായിട്ടില്ല.

Tags: examKerala Universityകൊറോണcoronavirus
നിതീഷ് നീലകണ്ഠന്‍
നിതീഷ് നീലകണ്ഠന്‍
Sub-Editor (Online) [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ മാറ്റി

Kerala

കണ്ണൂരില്‍ ഒമ്പതാം ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കി

Kerala

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി

Kerala

പിഎസ്സി പരീക്ഷയ്‌ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി കൂട്ടി, ജനറല്‍ വിഭാഗത്തിന് 40 വയസ് വരെ അപേക്ഷിക്കാം

Kerala

എസ് ഡി കോളേജിലെ പരീക്ഷ നടത്തിപ്പില്‍ വീഴ്ചയില്ല, തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍വകലാശാലയെന്ന് കോളേജ് പ്രിന്‍സിപ്പല്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.