ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ നേതൃത്വത്തിലുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനീസ് ചാര സംഘടനയും വന്‍തോതില്‍ പണം നല്കി. രാജീവ് ഗാന്ധി ഫൗണ്ടേഷനും രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടംപററി സ്റ്റഡീസിനും ചൈന അസോസിയേഷന് ഫോര്‍ ഇന്റര്‍നാഷണല്‍ ഫ്രണ്ട്ലി കോണ്ടാക്ട് (സിഎഐഎഫ്സി) എന്ന സംഘടന പണം നല്‍കിയിരുന്നുവെന്ന് ഫൗണ്ടേഷന് റിപ്പോര്‍ട്ടിലുണ്ട്.
ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ)യുമായി അടുത്ത ബന്ധമുള്ള ഈ സംഘടനയ്ക്ക് ദുരൂഹ പശ്ചാത്തലമാണുള്ളതെന്നും ഇവര്‍ ചാരപ്രവര്‍ത്തനം നടത്തിയിരുന്നുവെന്നും അമേരിക്കന്‍ രഹസ്യാനേഷണ സംഘടനയായ എഫ്ബിഐയുടെ 2018 ആഗസ്തിലെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സിഎഐഎഫ്സിക്ക് ചൈനീസ് കരസേനയുടെ സെന്‍ട്രല്‍ മിലിറ്ററി കമ്മീഷന്റെ രാഷ്ട്രീയകാര്യ വിഭാഗവുമായി നേരിട്ടാണ് ബന്ധം. വിദേശ രാജ്യങ്ങളില്‍ ചൈനയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വലതുകരമെന്ന് അറിയപ്പെടുന്ന രാഷ്ട്രീയകാര്യ വിഭാഗത്തിന്റെ ദൗത്യം. വിദേശങ്ങളിലെ സൈന്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പഠിക്കുകയും അവരുടെ വീര്യം നശിപ്പിച്ച് ആ സേനകളെ തകര്‍ക്കുകയുമാണ് ഇവര്‍ ചെയ്തുവരുന്നതെന്ന് ഇന്റലിജന്റ്സ് റിസോഴ്സ് പ്രോഗ്രാം വെബ്സൈറ്റില്‍ പറയുന്നു.
ദേശീയ സാമൂഹ്യ സംഘടനയാണ് തങ്ങളെന്നും അന്താരാഷ്ട്ര ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യമെന്നുമാണ് സിഎഐഎഫ്സിയുടെ അവകാശവാദം. വിദേശ സര്‍ക്കാരുകളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും പ്രമുഖ രാഷ്ട്രീയ, സൈനിക നേതാക്കളുമായും അടുത്ത ബന്ധം സ്ഥാപിക്കുകയും ചൈനയുടെ നയങ്ങളും നേട്ടങ്ങളും ലക്ഷ്യങ്ങളും വിശദീകരിച്ച് നല്‍കുകയാണ് തങ്ങളുടെ പ്രവര്‍ത്തനമെന്നും വെബ്സൈറ്റില്‍ പറയുന്നു. രഹസ്യ വിവരങ്ങള്‍ ശേഖരിക്കാന്‍ ആളുകളെ നിയോഗിക്കുന്നതും വിദേശ സൈനിക നേതാക്കള്‍ക്കും പ്രമുഖര്‍ക്കും ബിസിനസുകാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ചൈനീസ് യാത്ര തരപ്പെടുത്തുന്നത് ഈ സംഘടനയാണെന്നും യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു. സോണിയ, രാഹുല്‍, പ്രിയങ്ക എന്നിവര്‍ അടക്കമുള്ള പല കോണ്‍ഗ്രസ് നേതാക്കളും കോണ്‍ഗ്രസ് തന്നെയും ചൈനീസ് അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്നതിന്റെ ഞെട്ടിക്കുന്ന പിന്നാമ്പുറ സത്യങ്ങളാണ് പുറത്തുവരുന്നത്. ടൈംസ് നൗ തന്നെയാണ് ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തലും നടത്തിയത്.
പഠന ഗവേഷണം, സെമിനാറുകളും, പദ്ധതികളും സംഘടിപ്പിക്കല്‍, വ്യാപാര ബന്ധം മെച്ചപ്പെടുത്തല്‍, ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്തല്‍ തുടങ്ങിയ പല പേരുകളിലാണ് രാജീവ് ഫൗണ്ടേഷനുംരാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടംപററി സ്റ്റഡീസും പ്രവര്‍ത്തിക്കുന്നതും ഫണ്ടുകള്‍ നേടിയെടുക്കുന്നതും. ഇങ്ങനെ ചൈനീസ് സര്‍ക്കാരില്‍ നിന്നും ചൈനീസ് എംബസിയില്‍ നിന്നും വരെ ഫണ്ട് നേടിയെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: