വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് നിര്‍മ്മലഗിരി എല്‍. പി. സ്കൂള്‍ നവീകരണത്തിനിടെ ജില്ലാ ഭൂരേഖ വിഭാഗത്തിന്റെ ജി. പി. എസ്. സിസ്റ്റം തകര്‍ത്ത സംഭവത്തില്‍ സ്കൂള്‍ മാനേജ് മെന്റ് ഭൂരേഖ വകുപ്പിന് നഷ്ട പരിഹാരം നല്കാന് ധാരണയായി. ഇത് സംബന്ധിച്ചു വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനില്‍ സ്കൂള്‍ മാനേജ് മെന്റ് പ്രതിനിധികളുടെയും ഭൂരേഖ വിഭാഗം മേധാവികളുടെയും വെള്ളരിക്കുണ്ട് തഹസില്‍ദാരുടെയും നേതൃത്വത്തില്‍ നടന്ന പ്രശ്ന പരിഹാര യോഗത്തിലാണ് തീരുമാനം.
ഒത്തു തീര്‍പ്പ് വ്യവസ്ഥയുടെ ഭാഗമായി ജി. പി. എസ്. സംവിധാനം മാറ്റി സ്ഥാപിക്കേണ്ട മുഴുവന്‍ ചിലവുകളും സ്കൂള്‍ മാനേജ്മെന്റ് വഹിക്കണം. അനുയോജ്യമായ സ്ഥലവും നല്‍കണം. കൂടാതെ സര്‍ക്കാര്‍ നിദ്ദേശിക്കുന്ന പിഴയും അടക്കണം. ഈ വ്യവസ്ഥകള്‍ പാലിച്ചാല്‍ മാത്രമേ സ്കൂള്‍ മാനേജ് മെന്റിന് കേസില്‍ നിന്നും രക്ഷപ്പെടാനും സ്കൂള്‍ നവീകരണ പ്രവര്‍ത്തികള്‍ മുന്നോട്ട് കൊണ്ടു പോകുവാനും സാധിക്കുകയുള്ളു. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യേണ്ട കുറ്റകൃത്യമാണ് ജി. പി. എസ്. തകര്‍ത്ത സംഭവം. പിഴ തുക പിന്നീട് തീരുമാനിക്കും.
വെള്ളരിക്കുണ്ട് സി. ഐ. കെ.പ്രേംസദന് മുന്‍പാകെ നടന്ന ചര്‍ച്ചയില്‍ തഹസില്‍ദാര്‍ പി.കുഞ്ഞിക്കണ്ണന്, ഭൂരേഖ വിഭാഗം ഡെപ്യുട്ടി ഡയറക്റ്റര്‍ കെ. കെ. സുനില്‍ കുമാര്‍, അതിരൂപതയുടെ സ്കൂള്‍ മാനേജ്മെന്റ് പ്രതിനിധിയായ സഹമെത്രാന്‍, രാഷ്ട്രീയ സാമൂഹിക പ്രവര്ത്തകന് എന്നിവര്‍ പങ്കെടുത്തു. വെള്ളരിക്കുണ്ട് സെന്റ് ജോസഫ് യു.പി. സ്കൂളിന്റെ പുതിയ കെട്ടിടം നിര്‍മ്മിക്കാനുള്ള പ്രാരംഭ ജോലിക്കിടെയാണ് ജില്ലാ ഭൂരേഖ വിഭഗത്തിന്റെ ജി.പി.എസ്. മാസ്റ്റര്‍ കണ്ട്രോളര് തകര്‍ന്നത്.
സംസ്ഥാനത്തെ പതിനാലു ജില്ലകളില്‍ സ്ഥാപിച്ചിട്ടുള്ള ജി.പി.എസ്. മാസ്റ്റര്‍ കണ്ട്രോള് സിസ്റ്റത്തിലെ ഒന്നായിരുന്നു വെള്ളരിക്കുണ്ടിലേത്.
ജില്ലയിലെ തലപ്പാടി അതിര്‍ത്തി മുതല്‍ കണ്ണൂര്‍ അതിര്‍ത്തിവരെ ജില്ലാ ഭൂരേഖ അടങ്ങിയ സിസ്റ്റം കണ്ട്രോളറാണിത്. സ്കൂള്‍ കെട്ടിടം പുതുക്കി പണിയാന്‍ വേണ്ടി സ്ഥലത്തെ പാറക്കല്ലുകള്‍ പൊട്ടിച്ചു മാറ്റുമ്പോഴാണ് ജില്ലാ ഭൂരേഖ വിഭാഗത്തിന്റെ ജി.പി.എസ്. സിസ്റ്റം തകര്‍ത്തത്. സ്കൂള്‍ നിര്‍മ്മാണ കമ്മറ്റി ഇത് പൊളിച്ചു മാറ്റുന്നത് തടഞ്ഞി രുന്നുവെങ്കിലും ഫെറോന വികാരിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഭൂരേഖ ജി.പി.എസ്. സിസ്റ്റം പറിച്ചു മാറ്റിയതെന്നും പറയപ്പെടുന്നു.
ജി.പി.എസ്. സംവിധാനം പൊളിച്ചു മാറ്റാന്‍ നിര്‍ദ്ദേശിച്ച നിലവിലെ വെള്ളരിക്കുണ്ട് ഫെറോന വികാരിയും സ്കൂള്‍ മാനേജരുമായ ഫാദര്‍ മറ്റൊരു ഇടവകയിലേക്കു സ്ഥലം മാറി പോവുകയാണ്. കോടികളുടെ സാമ്പത്തിക ബാധ്യതയുള്ള വെള്ളരിക്കുണ്ട് ഇടവകയ്ക്ക് ജി.പി.എസ്. സിസ്റ്റം തകരാറിലാക്കിയതിലൂടെ ലഭിച്ച പിഴ തുകയും തുടര്‍ നടപടികളും ആര് വഹിക്കുമംന്ന ചര്‍ച്ചയിലാണ് സ്കൂള്‍ നിര്‍മ്മാണ കമ്മറ്റി. താസില്ദാര് അടക്കമുള്ളവര്‍ പങ്കെടുത്ത ചര്‍ച്ചയെ തുടര്‍ന്ന് തല്ക്കാലം ജി.പി.എസ്. പറിച്ചു മാറ്റിയതുമായി ബന്ധപ്പെട്ടു പോലീസ് നടപടികളുണ്ടാകില്ലെന്ന് വെള്ളരിക്കുണ്ട് സി. ഐ. കെ. പ്രേം സദന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: