ശാസ്താംകോട്ട: വ്യാപക പ്രതിഷേധത്തിനെ തുടര്‍ന്ന് ശാസ്താംകോട്ട തടാകതീരത്തെ കുന്നിടിച്ച് എക്സൈസ് ഓഫീസ് നിര്‍മ്മിക്കുന്ന പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. അനധികൃതമായി മൊട്ടക്കുന്നുകള്‍ ഇടിച്ചുനിരത്തി മണ്ണ് കടത്തുന്നതും ഇതുമൂലം മണ്ണിടിച്ചിലുണ്ടായി കായലിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന അവസ്ഥയാണുള്ളത്.
അതേസമയം തടാകതീരത്തെ സംരക്ഷിത മൊട്ടക്കുന്നുകള്‍ ഇടിച്ചുനിരത്താനുള്ള നീക്കം തടയുമെന്ന് യുവമോര്‍ച്ച പ്രഖ്യാപിച്ചു. തടാകത്തെ തകര്‍ക്കാനുള്ള നീക്കത്തില്‍നിന്ന് അധികാരികള്‍ പിന്തിരിയണമെന്ന് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. എക്സൈസ് ഓഫീസ് പണിയാനുള്ള സ്ഥലം ശാസ്താംകോട്ടയില്‍ ധാരാളം ഉണ്ടായിട്ടും തടാകത്തെ നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം പ്രവൃത്തിയുമായി ജനപ്രതിനിധികളും സര്‍ക്കാരും മുന്നോട്ടുപോകുന്നത്. മണ്ണിടിഞ്ഞു കായലിലേക്ക് പോകുന്ന അവസ്ഥയാണ് ഇപ്പോള്‍.
എക്സൈസ് ഓഫീസ് നിര്‍മാണം നിര്‍ത്തിവച്ച് ശാസ്താംകോട്ട കായലും മൊട്ടക്കുന്നുകളും സംരക്ഷിക്കാന്‍ വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടയുന്നതടക്കമുള്ള ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം, ജില്ലാ ട്രഷറര്‍ ശാസ്താംകോട്ട മഹേഷ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: