കോഴിക്കോട്: വലിയങ്ങാടിയില്‍ തെരുവു നായയുടെ കടിയേറ്റ് അഞ്ചു പേര്‍ക്ക് പരിക്ക്. വിവരമറിഞ്ഞ് ടൗണ്‍ പോലീസ് സ്ഥലത്തെത്തുകയും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഇന്നലെ മൂന്ന് മണിയോടുകൂടിയാണ് സംഭവം. വലിയങ്ങാടിയില്‍ ലോഡിറക്കാനെത്തിയ ലോറി ഡ്രൈവര്‍മാര്‍ക്കും സാധനങ്ങള്‍ വാങ്ങാനെത്തിയവര്ക്കുമാണ് കടിയേറ്റത്. കൂടി നിന്നവര്‍ ചേര്‍ന്ന് നായയെ അടിച്ചുകൊന്നു. കോര്പ്പറേഷന് ആരോഗ്യ വിഭാഗം അധികൃതര്‍ സ്ഥലത്തെത്തി കൊന്ന നായയെ എടുത്ത് മാറ്റുകയും ചെയ്തു. വലിയങ്ങാടിയില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്ന് തൊഴിലാളികള്‍ പറഞ്ഞു.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബീച്ചിലുള്ള നായകളെല്ലാം വലിയങ്ങാടിയിലേക്കെത്തിയതാണ് ഇതിനു കാരണം. നായശല്യം രൂക്ഷമായതിനെ തുടര്‍ന്ന് വ്യാപാരികളും തൊഴിലാളികളും ചേര്‍ന്ന് അധികൃതര്‍ക്ക് പരാതി അറിയിച്ചിരുന്നു.
എന്നാല്‍ നടപടി എടുക്കാന്‍ തയാറാവാത്തതാണ് ഇന്നലെ നടന്ന സംഭവത്തിന് കാരണമെന്ന് വ്യാപാരികള്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: