മറയൂര്‍: കാന്തല്ലൂര്‍ പഞ്ചായത്ത് കോവില്‍ക്കടവ് വാര്‍ഡില്‍ കുടിവെള്ള പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തിയില്ലായെങ്കില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പില്‍ പങ്കെടുക്കില്ലായെന്ന് നിവാസികള്‍.
ഒന്നാം പ്രളയ സമയത്താണ് കോവില്ക്കടവിലേക്ക് കുടിവെള്ളമെത്തിക്കുന്നതിനായി പാമ്പാറിന്റെ തീരത്തുകൂടി സ്ഥാപിച്ചിരുന്ന പൈപ്പുകള്‍ ഒലിച്ച് പോയത്. ഇതോടെ ജലക്ഷാമം അനുഭവിച്ച് തുടങ്ങിയ ഗ്രാമം വേനലും കൂടിയെത്തിയതോടെ രൂക്ഷമാകുകയായിരുന്നു. സ്വകാര്യവ്യക്തിയുടെ കിണറുകളിലും മറ്റും വെള്ളം വറ്റിയതോടെ കൂടുതല്‍ പ്രതിസന്ധിയിലായി. ഈ സമയത്ത് സ്വകാര്യ വ്യക്തികള്‍ വാഹനങ്ങളില്‍ മറ്റിടങ്ങിളില്‍ നിന്നുമെത്തിക്കുന്ന വെള്ളമാണ് ഓരോ കുടുംബവും 1000 ലിറ്റര്‍ വീതം 400 രൂപ നല്കി വാങ്ങി ഉപയോഗിക്കാന്‍ തുടങ്ങിയത്.
എന്നാല്‍ വേനലും കഴിഞ്ഞ് രണ്ടാം പ്രളയവും കഴിഞ്ഞ് മഴയും ലഭിച്ചെങ്കിലും പ്രദേശത്ത് കുടിവെള്ളം മാത്രം കിട്ടാക്കനിയാണ്. സമീപത്തുള്ള പാമ്പാര്‍, ദണ്ഡുകൊമ്പ് ആറ് തുടങ്ങിയ പ്രധാന ജലസ്രോതസുകളും നിറഞ്ഞൊഴുകുമ്പോഴാണ് കുടിവെള്ളത്തിനായി ഗ്രാമത്തില്‍ ഈ നെട്ടോട്ടം. ഇവിടെ നിന്നും വെള്ളം ഫില്‍ട്ടര്‍ ചെയ്ത് ഗ്രാമങ്ങളിലെ ടാങ്കുകളില്‍ വെള്ളമെത്തിക്കുകയൊ പ്രളയ വേളയില്‍ ഒലിച്ച് പോയ 200 മീറ്റര്‍ ദൂരം മാത്രമുള്ള പൈപ്പ് പുതുക്കി പണിയുകയോ ചെയ്താല്‍ എളുപത്തില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കാമെന്നിരിക്കെയാണ് പഞ്ചായത്തും അധികൃതരും ജനതയുടെ അടിസ്ഥാന പരമായ ആവശ്യം കണ്ടില്ലെന്ന് നടിച്ച് ജനങ്ങളെ വലയ്ക്കുന്നത്്.
പഞ്ചമി എന്ന പദ്ധതിയെ ജലനിധിയില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പാക്കാമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതും നടപ്പാക്കാത്തതാണ് കുടിവെള്ളക്ഷാമത്തിന് കാരണമെന്നും പ്രതിഷേധിക്കുകയും അഭ്യര്‍ത്ഥനയും ഉïെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു വിധത്തിലുള്ള നടപടിയും ഉണ്ടായില്ലായെന്ന് പ്രദേശവാസികള്‍ പറയുന്നു. മുന്നൂറോളം കുടുംബങ്ങള്‍ക്ക് ആശ്രയമായിരുന്ന കോവില്‍കടവ് പത്തിടിപ്പാലത്തിലെ പൊതുകിണറില് നിന്ന് ശുദ്ധജലം ശേഖരിച്ച് വന്നെങ്കിലും വേണല് രൂക്ഷമായ സാഹചര്യത്തില്‍ ഈ കിണറിലും വെള്ളം വറ്റിവരണ്ടു.
നിലവില്‍ പഞ്ചായത്ത് ദിവസേനെ ആയിരങ്ങള്‍ ചിലവാക്കി പത്ത് കിലോ മീറ്റര്‍ അകലെ കാന്തല്ലൂരില്‍ നിന്ന് കോവില്ക്കടവിലേക്ക് വാഹനത്തില്‍ വെള്ളമെത്തിച്ച് നല്‍കുന്നുണ്ടെങ്കിലും മുന്നൂറോളം കുടുംബാംഗങ്ങളുള്ള വാര്‍ഡിലെ ഭൂരിഭാഗം പേര്‍ക്കും ലഭിക്കാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: