കട്ടപ്പന: ഇന്ത്യ-ചൈന തര്‍ക്കത്തില്‍ ഇടത് വലത് മുന്നണികളുടെ ഇന്ത്യാ വിരുദ്ധ നിലപാടിനെതിരെ ബിജെപി കട്ടപ്പന ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി നടന്നു. യുവമോര്‍ച്ച ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. സുജിത് ശശി ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ അസ്ഥിരപ്പെടുത്തുവാന്‍ ശ്രമിക്കുന്നവരെ രാജ്യത്തിനകത്ത് നിന്ന് സഹായിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചു വരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യത്തിനെതിരേ ഒളിഞ്ഞും തെളിഞ്ഞും യുദ്ധം നടത്തുന്ന ചൈനയില്‍ നിന്നും കോടികള്‍ കോണ്‍ഗ്രസ് നേതൃത്വം കൈപ്പറ്റിയതിന്റെ വിവരങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.
ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ക്രൂരമായി കൊല്ലപ്പെട്ട ഇന്ത്യന്‍ ജവാന്മാര്ക്ക് ആദരാഞ്ജലി അര്പ്പിക്കാന്പോലുമുള്ള മനസ് കാണിക്കാത്ത ആളാണ് കേരളത്തിലെ മുഖ്യമന്ത്രിയെന്നും സുജിത് ശശി കുറ്റപ്പെടുത്തി. പ്രതിഷേധ പരിപാടിയില്‍ ബിജെ
പി കട്ടപ്പന ഏരിയാ പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അദ്ധ്യക്ഷനായി. കട്ടപ്പന ഏരിയാ ജനറല്‍ സെക്രട്ടറി ഇ.കെ. മനോജ്, സെക്രട്ടറിമാരായ പി.സി. സുരേഷ്, രാജാ കൃഷ്ണമൂര്‍ത്തി യുവമോര്‍ച്ച കട്ടപ്പന ഏരിയ സെക്രട്ടറി നന്ദു രാജു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: