തിരുനെല്ലി: റോഡ് വികസനത്തിന്റെ പേരില്‍ പനവല്ലിയില്‍ ലക്ഷങ്ങളുടെ അഴിമതിയെന്ന് നാട്ടുകാര്‍.പനവല്ലി കാരായ് തോട്ടം ഉടമകളായ നാല് പേരുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് 150 മീറ്റര്‍ ദൂരത്തോളം സംരക്ഷണ ഭിത്തി കെട്ടാന്‍ ഹൈക്കോടതി ഉത്തരവ് വന്നിരുന്നു. അതിന് പ്രകാരമാണ് ഇവിടെ കരിങ്കല്‍ നട ഭിത്തി നിര്‍മ്മിക്കുന്നത്.
ആകെ തുക അഞ്ച് കോടി രൂപയാണ്. കാട്ടിക്കുളം മുതല്‍ പനവല്ലി അപ്പപാറ സര്‍വ്വാണി തോല്പെട്ടി വരെയാണ് റോഡ് നവീകരണം. ഇതിന്റെ ഭാഗമായാണ് പത്ത് വര്‍ഷം നിയമപോരാട്ടം നടത്തി കാരായ് തോട്ടം ഉടമകള്‍ക്ക് ഭിത്തി കെട്ടാന്‍ കോടതി ഇടപെടപെട്ട് അനുമതി നല്‍കിയത്. എന്നാല്‍ നിലവാരം കുറഞ്ഞ സിമന്റ് ഉപയോഗിച്ച് ഭിത്തി നിര്‍മ്മാണത്തില്‍ വന്‍ അഴിമതിയുണ്ടന്നാണ് നാട്ടുകാര്‍ ആരോപികുന്നത്. മാത്രമല്ല പുഴകല്ല് ഉപയോഗിച്ചാണ് റോഡില്‍ ഇട്ടിരിക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
20 മീറ്റര്‍ പൊക്കമുള്ള റോഡരികിലെ ഭിത്തി ഇടിയാതിരിക്കാനാണ് സംരക്ഷണ ഭിത്തി കെട്ടുന്നത്.എന്നാല്‍ 20 മീറ്റര്‍ ദൂരംഭിത്തി കെട്ടാനാണ് 45 ലക്ഷം രൂപ അനുവതിച്ചത. ഫില്ലര്‍ പോലും ചെയ്യാതെ 8 എം എം കമ്പി ഉപയോഗിച്ചാണ് ഭിത്തി നിര്‍മ്മിക്കുന്നത്. എല്ലാവര്ക്കും പണം നല്കി സ്വാധിനിച്ചാണ് വന്‍ അഴിമതി കരാറ്കാരന് നടത്തുന്നതെന്നും നാട്ടുകാര്‍.
എന്നാല്‍ 2014ല്‍ ഇതേ റോഡ് അറ്റകുറ്റപണി ചെയ്യാതെ ഒന്നര കോടി രൂപ റിപ്പയര്‍ ചെയ്തെന്ന് വ്യാജ ബില്‍ തയ്യാറാക്കി രാഷ്ട്രിയ ഒത്താശയില്‍ ഒന്നര കോടി തട്ടിയെടുത്തെന്ന് ആരോപണമുയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: