Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഷ്ടപദി ലയത്തിന്റെ സംഗീതം

ആപാദ മധുരമായ ലളിതഗാനങ്ങളിലൂടെയും സിനിമാ ഗാനങ്ങളിലൂടെയും ആസ്വാദക മനസ്സുകളെ കുളിരണിയിച്ച സംഗീത സംവിധായകന്‍ എം.ജി. രാധാകൃഷ്ണന്‍ ഓര്‍മയായിട്ട് പത്ത് വര്‍ഷം

തിരുവല്ല രാജഗോപാല്‍ by തിരുവല്ല രാജഗോപാല്‍
Jun 28, 2020, 03:00 am IST
in Music
FacebookTwitterWhatsAppTelegramLinkedinEmail

സംഘര്‍ഷാത്മകമായ മനസ്സുകളില്‍ സാന്ത്വനത്തിന്റെ കുളിരേകുവാന്‍ ഒരു പരിധിവരെ സംഗീതത്തിന് കഴിയും. കാലദേശങ്ങളുടെ അതിര്‍വരമ്പുകള്‍ ഇല്ലാത്ത കല. തെന്നിന്ത്യന്‍ രാഗതാളങ്ങളുടെ സമ്മേളനമായ കര്‍ണാട്ടിക് സംഗീതത്തോടൊപ്പം ചേര്‍ത്തുവയ്‌ക്കാവുന്ന സ്വരലയതാളങ്ങളാണ് മലയാള ലളിത സംഗീതത്തിനുള്ളത്. കവിതകളിലെ സരളപദങ്ങളെ സംഗീതസാന്ദ്രമാക്കുന്ന മെലഡികളാക്കിത്തീര്‍ത്ത നിരവധി സംഗീത സംവിധായകര്‍ നമുക്കുണ്ടെങ്കിലും അവരില്‍നിന്നൊക്കെ വേറിട്ട് തന്റെതായ രാഗവിസ്താരങ്ങളില്‍ പാട്ടിനു പട്ടുചാര്‍ത്തിയ ഒരാളുണ്ട്-എം.ജി. രാധാകൃഷ്ണന്‍. 2010 ജൂലൈ രണ്ടിന് ആ സിംഫണി നിലച്ചിട്ട് ദശവര്‍ഷം പിന്നിടുമ്പോള്‍ ഓര്‍മകളില്‍ നിറയുന്നത്  വന്ന ഒരുപാടു മധുരഗാനങ്ങളാണ്.  

തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ ഉദ്യോഗം ലഭിച്ചതോടെ രാധാകൃഷ്ണന് സര്‍ഗ്ഗവാസനയെ പരിപോഷിപ്പിക്കുവാന്‍ അവസരങ്ങള്‍ സുലഭമായിരുന്നു. നിലയത്തില്‍ ലളിതസംഗീതപാഠം എന്ന പരിപാടിക്കു തുടക്കം കുറിച്ചതുതന്നെ രാധാകൃഷ്ണനായിരുന്നു. പ്രശസ്തരായ കവികളുടെ എത്രയെത്ര കവിതകളും ഗാനരചനകളും സംഗീതം നല്‍കി പ്രക്ഷേപണം ചെയ്തിരുന്നു. എസ്. രമേശന്‍ നായര്‍, ഒഎന്‍വി, പി.ഭാസ്‌കരന്‍ ബിച്ചു തിരുമല തുടങ്ങിയ പ്രഗത്ഭരുടെ രചനകള്‍ സുഗമസംഗീതമായി ശ്രോതാക്കളിലേക്ക് എത്തിക്കുകയായിരുന്നു. അവയൊക്കെ ശ്രുതിശുദ്ധമായി, ശാന്തമായി ഓര്‍ക്കെസ്ട്രയുടെ കിടിലമേളങ്ങളില്ലാതെ ഒഴുകിയെത്തി. പ്രതിഭാ സമ്പന്നരായ ഗായികാ ഗായകന്മാരെ ഈ രംഗത്തേക്കു കൈപിടിച്ചു കൊണ്ടുവരികയും, പില്‍ക്കാലത്ത് അവര്‍ പ്രശസ്തിയിലേക്ക് ഉയരുകയുമുണ്ടായി. കെ. എസ്. ചിത്രയുടെ ചേച്ചി കെ.എസ്. ബീന, അരുന്ധതി, ജി. വേണുഗോപാല്‍, പട്ടണക്കാടു പുരുഷോത്തമന്‍ എന്നിവര്‍ ഇവരില്‍പ്പെടുന്നു.

”അഷ്ടപതിലയം തുള്ളിത്തുളുമ്പുന്ന അമ്പലപ്പുഴയിലെന്നാലമ്പലങ്ങളില്‍” എന്നു തുടങ്ങുന്ന ഭക്തിസാന്ദ്രമായ ഗാനം ഒരു ഉള്‍പുളകമായി ഇന്നും നിലനില്‍ക്കുന്നത് ആ വരികളിലെ സംഗീത മനോഹാരിതയാലാണ്.

ജയദേവകവിയുടെ ഗീതികള്‍ കേട്ടെന്റെ രാധേ ഉറക്കമായോ… എന്ന ഗാനത്തിന് എം.ജി. ശ്രീകുമാറാണ് ശബ്ദം നല്‍കിയത്.

ശരറാന്തല്‍ വെളിച്ചത്തില്‍ ശയനമുറിയില്‍ ഞാന്‍ ശാകുന്തളം വായിച്ചിരുന്നു… കമുകറ പുരുഷോത്തമന്‍ പാടിയത്.മയങ്ങിപ്പോയി ഞാന്‍ മയങ്ങിപ്പോയി… പി.ഭാസ്‌കരന്റെ വരികള്‍ക്ക് ശബ്ദം നല്‍കിയത് അരുന്ധതിയായിരുന്നു.

ഓടക്കുഴല്‍ വിളി ഒഴുകിയൊഴുകിവരും ഒരു ദ്വാപര യുഗസന്ധ്യയില്‍… എന്നു തുടങ്ങുന്ന എസ്. രമേശന്‍ നായരുടെ വരികള്‍ ഇന്നും ആസ്വാദക ഹൃദയങ്ങളില്‍ മാറ്റൊലിക്കൊള്ളുന്നുണ്ട്. പിന്നീടങ്ങോട്ട് എം.ജി. രാധാകൃഷ്ണനില്‍ നിന്ന് ഉതിര്‍ന്നുവീണ ഗാനങ്ങള്‍ക്കെല്ലാം പത്തരമാറ്റിന്റെ മതിപ്പായിരുന്നു. വരികളെ സുസൂക്ഷ്മം മനസ്സിലാക്കി അതിനിണങ്ങുന്ന രാഗങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ രാധാകൃഷ്ണനുള്ള കഴിവുകള്‍ അസാമാന്യമായിരുന്നു. ആഭേരി, ഹരികാംബോജി, ഹിന്ദോളം, പന്തുവരാളി, മോഹനം, കല്യാണി, ഹംസനാദം, വൃന്ദാവനസാരംഗ, കാപ്പി, മായാമാളവഗൗള തുടങ്ങിയ സമ്പൂര്‍ണരാഗങ്ങളില്‍ പാട്ടുകള്‍ ചിട്ടപ്പെടുത്തുന്നതില്‍ തികഞ്ഞ വൈദഗ്‌ദ്ധ്യം കാട്ടി. 30 വര്‍ഷം ആകാശവാണി തിരുവനന്തപുരം നിലയത്തിന്റെ അവിഭാജ്യഘടകമായ ശേഷം വിരമിച്ചിട്ടും സംഗീതത്തോടുള്ള അഭിനിവേശം വിട്ടുമാറാത്ത മനസ്സുമായി മലയാള ചലച്ചിത്രഗാന സംവിധാന രംഗത്തേക്ക് സപര്യയെ വഴിതെളിക്കുകയായിരുന്നു.

1978ല്‍ അരവിന്ദന്റെ ‘തമ്പ്’ എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. ഇതേ സംവിധായകന്റെ ‘ആരവം’ എന്ന ചിത്രത്തിലെ മുക്കുറ്റി തിരുതാളി… എന്ന ഗാനത്തിന്റെ സംഗീതത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് നാല്‍പതോളം സിനിമക്കുവേണ്ടി സംഗീത സംവിധാനം നിര്‍വഹിച്ചു. അങ്ങനെ ജനമനസ്സുകളില്‍ സ്ഥാനം പിടിച്ച ഒരുപാടു ഗാനങ്ങള്‍ പിറന്നു.

കാനകപ്പെണ്ണ് ചെമ്പരത്തി…, ഓ മൃദുലേ ഹൃദയമുരളിയില്‍…, നാഥാ നീ വരും കാലൊച്ച…, പൂമുഖവാതിലില്‍ സ്‌നേഹം തുളുമ്പുന്ന…, പഴം തമിഴ് പാട്ടിഴയും ശ്രുതിയില്‍…, ഒരു മുറൈ വന്തു പാര്‍ത്തായാ…, വന്ദേ മുകുന്ദഹരേ!…, ശിവമല്ലിക്കാവ്…, തിരഞൊറിയും ചുരുള്‍മുടിയില്‍…, ചന്ദനമണി സന്ധ്യകളുടെ…, ശാരികേ ശാരികേ സിന്ധു ഗംഗ നദീ…, ഉണ്ണി ഗണപതിയെ! എന്നിങ്ങനെ നിരവധി ചലച്ചിത്രഗാനങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ചു. രണ്ടുഗാനങ്ങള്‍ അദ്ദേഹം തന്നെ പാടിയിട്ടുമുണ്ട്. ശാരികേ! ശാരികേ!  എന്നതും ഉണ്ണി ഗണപതിയെ… എന്നിവയാണിത്. രണ്ടും ‘കള്ളിച്ചെല്ലമ്മ’ എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു.

മണിചിത്രത്താഴ് എന്ന സിനിമയിലെ പാട്ടുകള്‍ ഇന്നും സജീവമായി നില്‍ക്കുമ്പോള്‍ എം.ജി. രാധാകൃഷ്ണന്‍ എന്ന സംഗീതജ്ഞന്‍ പ്രേക്ഷകരുടെയും ആരാധകരുടെയും മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു.

സംഗീതജ്ഞനും ഹാര്‍മോണിസ്റ്റുമായിരുന്ന മലബാര്‍ ഗോപാലന്‍ നായരുടെയും മികച്ച ഹരികഥ കലാകാരി കമലാക്ഷിയമ്മയുടെയും മകനായി ആലപ്പുഴയിലെ ഹരിപ്പാട് ആയിരുന്നു എം.ജി. രാധാകൃഷ്ണന്റെ ജനനം. സംഗീതജ്ഞയും പ്രൊഫസറുമായ ഡോ. കെ. ഓമനക്കുട്ടിയും പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാറും സഹോദരങ്ങളാണ്. തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളജില്‍ നിന്ന് ഗാനഭൂഷണം നേടി. കെ.ജെ. യേശുദാസ് സതീര്‍ത്ഥ്യനായിരുന്നു. രണ്ടുവട്ടം മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരവും ഏഷ്യാനെറ്റിന്റെ പുരസ്‌കാരവും ലഭിച്ചു.

പ്രിയ പത്‌നി പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചിട്ട് ഏതാനും ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂ. പത്മജയും പാട്ടുകള്‍ എഴുതുകയും എംജി അതു ചിട്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിലാവല്‍ ഭൂട്ടോയുടെ മസൂദ് അസറിനെ വിട്ടുതരാമെന്ന പ്രസ്താവന മറ്റൊരു ചതി; സിന്ദൂനദീജലം ചര്‍ച്ച ചെയ്യാനുള്ള തന്ത്രം

India

യുപി പൊലീസിനെ ആക്രമിച്ച കേസിൽ ഇസ്ലാമിസ്റ്റുകൾ അറസ്റ്റിൽ ; പിടിയിലായതിനു പിന്നാലെ മാപ്പ് പറഞ്ഞ് രക്ഷപെടാൻ ശ്രമം

Local News

പതിനൊന്ന് ഗ്രാം ഹെറോയിനുമായി അസം സ്വദേശി പെരുമ്പാവൂരിൽ പിടിയിൽ

Mollywood

കാട്ടാളനിൽ പെയ്തിറങ്ങാൻ ചിറാപു‌ഞ്ചി വൈബ് ! സോഷ്യൽ മീഡിയയിലെ വൈറൽ താരം ഹനാൻ ഷായെ പുതിയ റോളിൽ അവതരിപ്പിക്കാൻ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

India

ഞങ്ങളുടെ പൂർവ്വികൻ ശ്രീരാമദേവനാണ് ; ഗുരുപൂർണിമ ദിനത്തിൽ 151 മുസ്ലീങ്ങൾ കാശിയിൽ ഗുരു ദീക്ഷ സ്വീകരിക്കുന്നു

പുതിയ വാര്‍ത്തകള്‍

ഡയലോഗുകളുടെ ആൽക്കെമിസ്റ്റ് ! ഉണ്ണി ആറിനെ കാട്ടാളന്റെ ലോകത്തേക്ക് സ്വാഗതം ചെയ്ത് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്

ഹസ്രത്ത് ഇമാം ഹുസൈൻ കാണിച്ച പാത വേണം എല്ലാവരും പിന്തുടരാൻ : മുഹറത്തിന് ആശംസയുമായി രാഹുൽ

രാഹുല്‍ ഗാന്ധി ചൈന പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങിനെൊപ്പം (വലത്ത്)

ഓപ്പറേഷന്‍ സിന്ദൂറിലൂടെ നുണകള്‍ പറഞ്ഞുപരത്തി ചൈന അവരുടെ യുദ്ധജെറ്റുകള്‍ വില്‍ക്കുന്നു; ചൈനയുടെ നുണകള്‍ക്ക് കുടപിടിക്കാന്‍ രാഹുല്‍ഗാന്ധിയും

ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കറിന് ഹൃദ്യമായ വരവേല്‍പ്, തിങ്കളാഴ്ച ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം

മക്കളില്ലാത്ത ദമ്പതിമാര്‍ക്ക് സന്താനസൗഭാഗ്യം നല്‍കാന്‍ തൃപ്പൂണിത്തുറയിലെ പൂര്‍ണ്ണത്രയീശന്‍…

ആലപ്പുഴയില്‍ വാഹനാപകടം: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച് യുവാവ് മരിച്ചു

കേരള സര്‍വകലാശാലയില്‍ സര്‍ക്കാരിന്റെ രാഷ്‌ട്രീയ കളികള്‍, രജിസ്ട്രാറായി പ്രൊഫ. അനില്‍കുമാര്‍ വീണ്ടും ചുമതലയേറ്റു, സ്ഥാനമേറ്റത് രഹസ്യമായി

വീണാ ജോര്‍ജിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റില്‍, വീട്ടില്‍ കയറി പിടികൂടി അറസ്റ്റ്

ഇസ്ലാമിനെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വായുവിൽ തൂങ്ങിക്കിടക്കുന്ന തൂണ് ; ഏഴ് പത്തിയോടുകൂടിയ ഒറ്റക്കൽ നാഗലിംഗപ്രതിഷ്ഠ ; ശിവന്റെ ഉഗ്ര അവതാര രൂപമുള്ള ലേപാക്ഷി വീരഭദ്ര ക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies