കൊച്ചി: രണ്ട് ദിവസങ്ങളിലായി പാറക്കടവ് ഗ്രാമപഞ്ചായത്തിലെ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പാറക്കടവ് പഞ്ചായത്ത് വാര്‍ഡ് നമ്പര്‍ എട്ട് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. അതോടൊപ്പം കൊച്ചി നഗരസഭ 67-ാം ഡിവിഷനില്‍ മാര്‍ക്കറ്റ് ജംഗ്ഷനിലെ പവര്ലൈറ്റ് ഇലക്ട്രിക്കല്‍സിന് 100 മീറ്റര്‍ ചുറ്റളവില്‍ കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചു. സ്വകാര്യ വ്യാപര സ്ഥാപനത്തില്‍ ഡ്രൈവറായ 20കാരന് വൈറസ് ബാധയുണ്ടായ സാഹചര്യത്തിലാണിത്. ഇയാളുടെ സഹപ്രവര്‍ത്തകര്‍ ഇതേ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: