കണ്ണൂര്‍: കോവിഡ് രോഗിയാണെന്ന് കണ്ട് പരിയാരം കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണമടഞ്ഞ എക്സൈസ് െ്രെഡവര്‍ പടിയൂര്‍ ബ്ലാത്തൂരിലെ കെ.പി. സുനിലിന്റെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടുവരണമെന്ന് ബിജെപി ജില്ലാജനറല്‍ സെക്രട്ടറി ബിജു ഏളക്കുഴി ആവശ്യപ്പെട്ടു. സുനിലിനെ ചികിത്സിച്ചു കൊണ്ടിരിക്കെ തന്നെ പലതരത്തിലുള്ള ആരോപണം ഉയര്‍ന്നിരുന്നു.
ഇപ്പോള്‍ കോവിഡ് പരിശോധനയില്‍ നെഗറ്റീവ് കണ്ടെത്തുകയും ചെയ്തു. നടന്ന് കൊണ്ട് ആശുപത്രിയില്‍ എത്തിയ രോഗിയെ മരണപ്പെട്ടെന്നാണ് ബന്ധുക്കളെ അറിയിച്ചത്. ചികിത്സയിലെ പിഴവ് ഐസിയുവില്‍ നിന്ന് സുനില്‍ സഹോദരനെ വിളിച്ച് അറിയിച്ച വോയിസ് മെസ്സേജും മാധ്യമങ്ങളില്‍ വാര്‍ത്ത ഉണ്ടായിരുന്നു. ഇദ്ദേഹത്തിന് കോവിഡ് ബാധിച്ചെങ്കില്‍ ഉറവിടം കണ്ടെത്താന്‍ സാധിച്ചില്ല. ഇദേഹത്തിന്റെ കൂടെ ജോലി ചെയ്തവര്‍ക്കോ വീട്ടുകാര്‍ക്കോ ഇതുവരെ രോഗം വന്നില്ല. അദ്ദേഹത്തിന്റെ പഞ്ചായത്ത് പൂര്‍ണ്ണമായും അടച്ചിട്ട് ജോലി ചെയ്ത സ്ഥലവും നിയന്ത്രണത്തിലാക്കി. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. ആരോഗ്യ മേഖലയിലെ കെടുകാര്യസ്ഥത ഇതൊടെ വെളിവായി.
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അറവ് ശാലയ്ക്കു തുല്യമായിരിക്കുകയാണ്. കോവിഡ് പരിശോധനയ്ക്ക് മുമ്പാണ് കോവിഡ് ഐസിയുവിലേക്ക് സുനിലിനെ പ്രവേശിപ്പിച്ചത്. ഇത് തന്നെ മെഡിക്കല്‍ കോളേജിലെ വീഴ്ചയാണ് ചൂണ്ടിക്കാട്ടുന്നത്. മെഡിക്കല്‍ കോളേജിലെ പ്രധാന ഡോക്ടര്‍മാര്‍ സുനിലിനെ ചികിത്സിക്കാതെ പിജി വിദ്യാര്‍ത്ഥികളാണ് ചികിത്സിച്ചെതെന്ന ആരോപണവും നിലവിലുണ്ടെന്നും ബിജു ഏളക്കുഴി പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: