തിരുവനന്തപുരം: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം സിനിമയാക്കാനൊരുങ്ങി സംവിധായകന്‍ മേജര്‍ രവി. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയിലെ ചൈനീസ് അതിക്രമം ‘ബ്രിഡ്ജ് ഓഫ് ഗാല്‍വന്‍’ എന്ന പേരിലായിരിക്കും തിയറ്ററുകളിലെത്തുക. ഇന്ത്യ-ചൈന സംഘര്‍ഷങ്ങളുടെ ചരിത്രവും ഗല്‍വാന്‍ പാലത്തിന്റെ നിര്‍മ്മാണവുമായിരിക്കും സിനിമയിലൂടെ പറയാനുദ്ദേശിക്കുന്നതെന്ന് സംവിധായകന്‍ മേജര്‍ രവി വ്യക്തമാക്കി.
മുന്‍കാലങ്ങളില്‍ ഇന്ത്യയും ചൈനയുമായി നടന്ന സംഘര്‍ഷങ്ങളും അതിനെ മുന്‍കാല സര്‍ക്കാരുകള്‍ ഏത് തരത്തിലാണ് കൈകാര്യം ചെയ്തിരുന്നതെന്നും തുറന്നുകാട്ടും ഈ ചിത്രത്തില്‍. മതിയായ ആയുധം പോലും ഉപയോഗിക്കാന്‍ അനുവാദമില്ലാതെ മോശമായ അവസ്ഥയിലാണ് അതിര്‍ത്തിയില്‍ അന്നെല്ലാം അവര്‍ ജോലി നോക്കിയത്. ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. 2021 ജനുവരിയില്‍ ചിത്രം പുറത്തെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും മേജര്‍ രവി ഒരു ഇംഗ്ലീഷ് മാധ്യമത്തോടു പറഞ്ഞു.
സിനിമയില്‍ മോഹന്‍ലാലാണ് കേന്ദ്രകഥാപാത്രമായി എത്തുകയെന്നും സൂചനയുണ്ട്. മേജര്‍ രവിയുടെ കീര്‍ത്തിചക്ര, കുരുക്ഷേത്ര,കാണ്ഡഹാര്‍,കര്‍മ്മയോദ്ധ, 1971 ബിയോണ്ട് ബോര്‍ഡേഴ്സ് എന്നീ പട്ടാള സിനിമകളില്‍ മോഹന്‍ലാലായിരുന്നു നായകന്‍. ഇന്ത്യാ ചൈന സംഘര്‍ഷം പ്രമേയമാകുന്ന പുതിയ ചിത്രത്തിലും മോഹന്‍ലാല്‍ ആയിരിക്കുമോ നായകനെന്ന് തുടര്‍ദിവസങ്ങളില്‍ അറിയാം. താരനിര്‍ണയത്തിലേക്ക് കടന്നിട്ടില്ലെന്നാണ് മേജര്‍ രവിയുടെ വിശദീകരണം.’ബ്രിഡ്ജ് ഓണ്‍ ഗാല്‍വന്‍’ പാന്‍ ഇന്ത്യന്‍ സ്വഭാവത്തിലുള്ള സിനിമയായിരിക്കുമെന്നും മേജര്‍ രവി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: