തിരുവനന്തപുരം: ആഷിഖ് അബു സംവിധാനം ചെയ്യുന്ന മതതീവ്രവാദി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ സിനിമയില്‍ നിന്നും താലിബാന്‍ അനുഭാവിയായ തിരക്കഥാകൃത്ത് പിന്‍മാറി.എസ്ഡിപിഐ പ്രവര്‍ത്തകനും താലിബാന്‍ ആരാധകനുമായ മലപ്പുറം സ്വദേശി റമീസ് മുഹമ്മദാണ് സിനിമയില്‍ നിന്ന് പിന്‍മാറുന്നതായി വ്യക്തമാക്കിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റമീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലൂടെ ഇസ്ലാം മതം പ്രചരിപ്പിച്ചും താലിബാന്‍ ഭീകരവാദത്തിന് പ്രോത്സാഹനം നല്‍കിയും ‘വാരിയംകുന്നന്‍’ സിനിമയുടെ തിരക്കഥാകൃത്തായ റമീസ് പ്രവര്‍ത്തിച്ചിരുന്നത്. റമീസിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ എല്ലാം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതില്‍ അധികവും ഭീകരവാദവും സ്ത്രീവിരുദ്ധതയും പ്രോത്സാഹിപ്പിക്കുന്നതുമായിരുന്നു. ക്രിസ്ത്യന്‍ സമൂഹത്തെയും ജൂതന്‍മാരെയും കൊന്നൊടിക്കിയ താലിബാന്‍ ഭീകരസംഘടനയെ വരെ ഇയാള്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെള്ളപൂശി എടുത്തിരുന്നു.
ഇസ്ലാമിക ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന റമീസിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ഒരു പോലെ കൊന്നൊടുക്കിയ മതതീവ്രവാദിയായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെളിപ്പിച്ചെടുക്കാന്‍ മതതീവ്രവാദ സംഘടനകള്‍ തന്നെയാണ് രംഗത്തുള്ളത്. ഇതിനെതിരെയുള്ള പ്രതിഷേധം ശക്തമായതോടെയാണ് റമീസ് സിനിമയില്‍ നിന്ന് പിന്‍വാങ്ങിയത്.
ഫേസബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നന്‍ എന്ന സിനിമയുടെ തിരക്കഥാകൃത്ത് എന്ന നിലയില്‍, ഇപ്പോള്‍ വാരിയംകുന്നന്‍ എന്ന സിനിമക്ക് നേരെ ഉണ്ടായിട്ടുള്ള വിവാദങ്ങളെ കുറിച്ച് എനിക്ക് ചിലത് പറയാനുണ്ട്. അതില്‍ പ്രധാനം എനിക്ക് എതിരില്‍ നടക്കുന്ന അപവാദ പ്രചരണങ്ങളെക്കുറിച്ചാണ്.
എനിക്കെതിരെ ഉണ്ടായിരുന്ന ആരോപണങ്ങളില്‍ എനിക്ക് തന്നെ സ്വയം തെറ്റെന്ന് തോന്നുന്ന കാര്യത്തില്‍ ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. ബാക്കിയെല്ലാ ആരോപണങ്ങളും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനിച്ചതോ തെറ്റായ പ്രചരണങ്ങളോ ആണ്. അവയെല്ലാം തെറ്റാണെന്ന് തെളിയിക്കാന്‍ എനിക്ക് കഴിയുകയും ചെയ്യും. ഞാന്‍ അത് തെളിയിക്കുകയും എന്റെ നിരപരാധിത്വം പൊതുസമൂഹത്തില്‍ ബോധിപ്പിക്കുകയും ചെയ്യും.
എന്നാല്‍, എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങളെല്ലാം സത്യത്തില്‍ ബാധിക്കേണ്ടത് എന്നെ മാത്രമാണ്. പക്ഷെ, ദൗര്‍ഭാഗ്യവശാല്‍ അത് ഇപ്പോള്‍ ഈ സിനിമയുടെ നടത്തിപ്പുകാരെ കൂടി വിഷമത്തിലാക്കിയിരിക്കുകയാണ്. അത് സംഭവിച്ച് കൂടാത്തതാണ്. ആയതിനാല്‍, എന്റെ നിരപരാധിത്വം തെളിയിക്കും വരെ ഈ സിനിമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്നും ഞാന്‍ താല്‍ക്കാലികമായി വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുകയാണ്. എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിച്ച ശേഷം ആ പ്രവര്‍ത്തനങ്ങളിലേക്ക് ഞാന്‍ തിരിച്ച് വരികയും ചെയ്യുന്നതായിരിക്കും.
ഈ വിവരങ്ങള്‍ ‘വാരിയംകുന്നന്‍’ എന്ന സിനിമയുടെ നിര്‍മ്മാതാക്കളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: