കോഴിക്കോട്: അടിയന്തരാവസ്ഥ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തു ജയില്‍വാസമനുഷ്ഠിച്ച പന്നിയങ്കര ഏരിയയിലെ കെ. സദാനന്ദന്‍ കാവുങ്ങല്‍, വി.വി. കണ്ണന്‍കുട്ടി, കെ. ബാലകൃഷ്ണന്‍ എന്നിവരെ ആദരിച്ചു. ബിജെപി ദേശീയ സമിതി അംഗം കെ.പി. ശ്രീശന്റെ നേതൃത്വത്തില്‍ വീടുകളില്‍ എത്തി പൊന്നാട അണിയിച്ച് ആദരിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് സി.പി. വിജയകൃഷ്ണന്‍, യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് ടി. റെനീഷ്, ഹരിപ്രസാദ് രാജ, വിഷ്ണു പയ്യാനക്കല്‍, ശ്രീഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അടിയന്തരാവസ്ഥ വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്തു ജയില്‍വാസം അനുഷ്ഠിച്ച എളമ്പിലാശ്ശേരി ഗോവിന്ദനെ കേരളാ ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ്‌മെന്റ് ആദരിച്ചു. അടിയന്തരാവസ്ഥ വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി കാരപറമ്പിലെ പൊന്മന അങ്കണത്തില്‍ വെച്ചായിരുന്നു പരിപാടി. പ്രസിഡന്റ് അഡ്വ. എ.കെ. ജയകുമാര്‍ അധ്യക്ഷനായി. മുന്‍ പിഎസ്‌സി മെമ്പര്‍ അഡ്വ. ഇ. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ആര്‍. സുനില്‍സിങ്, ഇ. ബേബി, വാസന്‍, പി വേലായുധന്‍, എം.എസ്. മെഹബൂബ്, കെ. രത്‌നാകരന്‍ എന്നിവര്‍ സംസാരിച്ചു.
മുക്കം: അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിറ്റിംങ്ങ്‌സിന്റെ ആഭിമുഖ്യത്തില്‍ അടിയന്തരാവസ്ഥ വിരുദ്ധ ദിനാചരണം നടത്തി. അടിയന്തരാവസ്ഥയില്‍ പീഢനമേല്‍ക്കേണ്ടി വന്നവരും അവരുടെ കുടുംബങ്ങളും പങ്കെടുത്തു. അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡന്റ് ചേറ്റൂര്‍ മാധവന്‍ ഉദ്ഘാടനം ചെയ്തു. ജില്ല ജനറല്‍ സെക്രട്ടറി പി. പ്രേമന്‍ മുഖ്യപ്രഭാഷണം നടത്തി. വിശ്വന്‍ എടക്കണ്ടിയില്‍, പൊയിലില്‍ കൃഷ്ണന്‍കുട്ടി നായര്‍, ചെറൂത്ത് ചന്ദ്രന്‍, പി.കെ. കൃഷ്ണന്‍കുട്ടി, ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: