കൊല്ലം: അമ്മയും മകളും ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ 16 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 11 പേര് വിദേശത്തു നിന്നും മൂന്നുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഇവരില്‍ നാലു പേര് കുവൈറ്റില്‍ നിന്നും മൂന്നു പേര് സൗദിയില്‍ നിന്നും ഖത്തറില്‍ നിന്ന് രണ്ടുപേരും ഒമാന്‍, ദുബായ് എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ വീതവും ദല്‍ഹിയില്‍ നിന്ന് രണ്ടുപേരും ഹരിയാനയില്‍ നിന്ന് ഒരാളുമാണ് എത്തിയത്.
തേവലക്കര അരിനല്ലൂര്‍ സ്വദേശിനി(51), മകള്‍(22), കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി (42), മേലില കരിക്കം സ്വദേശി(41), ഇളമാട് ചെറുവയ്ക്കല്‍ സ്വദേശി(58), വെട്ടിക്കവല ചക്കുവരയ്ക്കല്‍ സ്വദേശിനി(50), തലവൂര്‍ കുര സ്വദേശി(26), മേലില ചക്കുവരയ്ക്കല്‍ സ്വദേശി(32), ഇടമുളയ്ക്കല്‍ തടിക്കാട് സ്വദേശി(39), പന്മന ഇടപ്പള്ളിക്കോട്ട സ്വദേശി(36), തേവലക്കര കോയിവിള സ്വദേശി(30), ഓച്ചിറ സ്വദേശി(54), പന്മന പുത്തന്‍ചന്ത സ്വദേശിനി(28), 50ഉം 62ഉം വയസുള്ള കരുനാഗപ്പള്ളി പടനായര്‍കുളങ്ങര നോര്‍ത്ത് സ്വദേശികള്‍, കൊട്ടാരക്കര പടിഞ്ഞാറേ തെരുവ് സ്വദേശി(42) എന്നിവര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
രോഗമുക്തരായത് 10 പേര്
കൊല്ലം: ജില്ലയില്‍ ഇന്നലെ 10 പേരാണ് കൊറോണ രോഗമുക്തരായത്. മേയ് 22ന് കൊറോണ സ്ഥിരീകരിച്ച വെട്ടിക്കവല സ്വദേശി(54), മേയ് 23ന് കൊറോണ സ്ഥിരീകരിച്ച തൃക്കടവൂര്‍ സ്വദേശി(58), മേയ് 31 ന് കൊറോണ സ്ഥിരീകരിച്ച ഏരൂര്‍ സ്വദേശി(22), ജൂണ്‍ ആറിന് കൊറോണ സ്ഥിരീകരിച്ചവരായ തെന്മല സ്വദേശി(19), കാവനാട് സ്വദേശിനി(24) കരുനാഗപ്പള്ളി സ്വദേശിനി(22), മൈനാഗപ്പള്ളി ഇടമനശ്ശേരി സ്വദേശി(42), ജൂണ്‍ 17 ന് കൊറോണ സ്ഥിരീകരിച്ചവരായ തഴവ സ്വദേശിനി(9), മൈനാഗപ്പള്ളി നോര്‍ത്ത് സ്വദേശി(58), ജൂണ്‍ 18ന് കൊറോണ സ്ഥിരീകരിച്ച മയ്യനാട് സ്വദേശിനി(25) എന്നിവരാണ് രോഗമുക്തരായത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: