കല്‍പ്പറ്റ: പെട്രോളിന് സംസ്ഥാന സര്‍ക്കാര്‍ അമിതമായി ഈടാക്കുന്ന നികുതി കുറക്കണം എന്നാവശ്യപ്പെട്ട് വയനാട് ജില്ലാ ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘത്തിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടത്തിയ ധര്‍ണ്ണ സമരം ബിഎം എസ് ജില്ലാ സെക്രട്ടറി പി.കെ മുരളീധരന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം എണ്ണകമ്പനികളില്‍ നിന്ന് എടുത്തു മാറ്റുകയും സംസ്ഥാന സര്‍ക്കാര്‍ അമിതമായി ഈടാക്കുന്ന നികുതി കുറക്കുകയും, ഇന്‍ഷൂറന്‍സ് തുകയില്‍ ഇളവു നല്കി ഓട്ടോറിക്ഷാ തൊഴിലാളികളെ ജീവിക്കാന്‍ അനുവദിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തില്‍ ആര്.ചന്ദ്രന് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി പി.എസ് ശശീധരന്, തുടങ്ങിയവര്‍ പ്രസംഗിച്ചു.നികുതി കുറക്കണം:
പ്രതികരിക്കാൻ ഇവിടെ എഴുതുക: