തിരുവനന്തപുരം: സമ്പര്ത്തക്കിലൂടെ രോഗവ്യാപനം വര്‍ധിക്കുന്നതിനാല്‍ തിരുവനന്തപുരം ജില്ലയുടെ സ്ഥിതി അതീവ ഗുരുതരമെന്ന് വിലയിരുത്തല്‍. മണക്കാട് ഓട്ടോഡ്രൈവറുമായി സമ്പര്‍ക്കം പുലര്‍ത്തിയ പലരുടേയും ഫലം ഇനിയും വരാനുണ്ട്. ഇതേത്തുടര്‍ന്ന് ആറു സ്ഥലങ്ങളെ കണ്ടെയ്മെന്റ് സോണുകളായി പ്രഖ്യാപിച്ചു.
ആറ്റുകാല്‍ (വാര്‍ഡ് നം. 70 ), കുരിയാത്തി (വാര്‍ഡ് നം 73), കളിപ്പാന്‍ കുളം (വാര്‍ഡ് നം 69), മണക്കാട് (വാര്‍ഡ് നം 72), ടാഗോര്‍ റോഡ് തൃക്കണ്ണാപുരം (വാര്‍ഡ് നം 48), പുത്തന്‍പാലം വള്ളക്കടവ്(വാര്‍ഡ് നം 88) എന്നിവയെ ആണ് കണ്ടയിന്മെന്റ് സോണുകളായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചത്. ഇവിടെ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കും. ചാല, നെടുംകാട്, കാലടി, കമലേശ്വരം, അമ്പലത്തറ എന്നിവിടങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ട മേഖലകളായി കണക്കാക്കും.
പുത്തന്‍പാലം വള്ളക്കടവ് സ്വദേശിയായ 60 വയസുള്ള വിഎസ്എസിയിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്) 18 മുതല്‍ രോഗലക്ഷണങ്ങള്‍ പ്രകടമായി. യാത്രാ പശ്ചാത്തലമില്ല) മണക്കാട് സ്വദേശിയായ 41 കാരനും വിഎസ്എസ്എസിയിലെ ഉദ്യോസ്ഥന് (വിദേശ യാത്രാ പശ്ചാത്തലമില്ല.15 മുതല്‍ രോഗലക്ഷണം.), 28 വയസുള്ള പുരുഷന്, തമിഴ്നാട് സ്വദേശി. തമിഴ്നാട്ടില്‍ നിന്നെത്തി. 68 വയസ്, പുരുഷന്, ചിറയിന്‍ കീഴ്, മഹാരാഷ്ട്രയില്‍ നിന്നെത്തി. 45 വയസ്, പുരുഷന്, തിരുമല സ്വദേശി, കുവൈറ്റില്‍ നിന്നെത്തി.
മണക്കാട് മാര്‍ക്കറ്റ് ജംഗ്ഷനില്‍ സ്റ്റേഷനറി കട നടത്തുന്ന ആള്‍ക്കും ഭാര്യക്കും കുട്ടി (ഇവര്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളിന്റെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്നു) എന്നിവര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ സമൂഹവ്യാപന സാധ്യതയും തൊട്ടരുകിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: