കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളേജ് പ്രിന്‍സിപ്പല്‍ നിയമനം കേരള സര്‍ക്കാറിന്റെയും യുജിസിയുടെയും കാലിക്കറ്റ് സര്‍വകലാശാലയുടെയും മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ്ബാബു. ഇന്റര്‍വ്യൂ മെറിറ്റും സീനിയോറിറ്റിയും അട്ടിമറിച്ചാണ് പ്രിന്‍സിപ്പലിനെ നിയമിച്ചതെന്ന് ആരോപിച്ച് കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍, യുജിസി ചെയര്മാന് പ്രൊഫ. ഡി.പി. സിങ്, കേരള ഗവര്‍ണറും ചാന്‍സലറുമായ ആരിഫ് മുഹമ്മദ് ഖാന് എന്നിവര്‍ക്ക് അഡ്വ. കെ.പി. പ്രകാശ്ബാബു പരാതി നല്കി.
ആറു പേര് അപേക്ഷിച്ച് മൂന്നു പേര് ഹാജരായ ഇന്റര്‍വ്യൂവില്‍ 1874 മാര്‍ക്ക് സ്കോര്‍ ചെയ്ത ഒന്നാം സ്ഥാനക്കാരനെ മറികടന്ന് 783 മാര്‍ക്ക് മാത്രം ലഭിച്ച ഡോ. ഗോഡ്വിന് സാംരാജിനെ നിയമിച്ചത് നിയമലംഘനമാണെന്നും ഇതിലെ അഴിമതിയും സ്വജനപക്ഷപാതവും ഉദ്യോഗസ്ഥ തല വീഴ്ചയും അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രിന്‍സിപ്പല്‍ നിയമനവുമായി ബന്ധപ്പെട്ട് 2016 സപ്തംബര്‍ 10ന് നടത്തിയ ഇന്റര്‍വ്യൂവില്‍ കാറ്റഗറി രണ്ടില്‍ അക്കാദമിക്ക് പെര്‍ഫോര്‍മന്‍സ് ഇന്റക്സില്‍ പരമാവധി 45 മാര്‍ക്ക് കൊടുക്കാവുന്നിടത്ത് സാംരാജിന് 418 നല്കിയതും മൂന്നാമത്തെ കാറ്റഗറിയില്‍ മിനിമം 400 സ്കോര്‍ വേണ്ടിടത്ത് 294 സ്കോര്‍ മാത്രമേ സാംരാജിന് ലഭിച്ചുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് കാറ്റഗറിയിലും യോഗ്യത നേടി 1874 മാര്‍ക്ക് നേടി ഒന്നാമതെത്തിയ ഉദ്യോഗാര്‍ഥിയെ മറികടന്ന് 783 മാര്‍ക്ക് നേടിയ സാംരാജിന്റെ നിയമനം വന്‍ നിയമന അട്ടിമറിയാണെന്നും അദ്ദേഹം പരാതിയില്‍ പറഞ്ഞു. പ്രിന്‍സിപ്പലിന്റെ നിയമനത്തില്‍ ഇന്റര്‍വ്യൂ ബോര്‍ഡ് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചതിന് പിന്നിലെ ഇടപാടുകള്‍ അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: