പുനലൂർ: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കച്ചവടത്തിനായി കടത്തി കൊണ്ട് വന്ന 26000 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ കൊല്ലം റൂറൽ ഡാൻസഫ് അംഗങ്ങളും പുനലൂർ പോലിസും ചേർന്ന് പിടിച്ചെടുത്തു. സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ കാർത്തിക്ക്, അരുവാളൻ, മാരിയപ്പൻ, കബിൽ രാജ് എന്നിവരെ അറസ്റ്റ് ചെയ്തു.
പ്രതികൾ പച്ചക്കറി വ്യാപാരത്തിന്റെ മറവിൽ ആണ് നിരോധിത പുകയില ഉൽപന്നങ്ങൾ കടത്തി കൊണ്ട് വന്നത്. ഇതിന് ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡാൻസഫ് അംഗങ്ങളായ എസ്.ഐ ശിവശങ്കരപ്പിള്ള, എസ്.ഐ സജീ ജോൺ എ.എസ്.ഐ രാധാകൃഷ്ണപിള്ള പുനലൂർ പോലീസ് സ്റ്റേഷൻ എസ്.ഐ അജികുമാർ, സി.പി.ഒ രജിത്ത്ലാൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: