തിരുവനന്തപുരം: സമൂഹവ്യാപന സാധ്യതയ്‌ക്ക് തടയിടുന്നതിനായി നഗരത്തിലെ പ്രധാന മാർക്കറ്റുകളായ ചാല, പാളയം മാർക്കറ്റുകളിലും മാളുകളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇന്നലെ ഏറെക്കുറെ പാലിക്കപ്പെട്ടു. നിയന്ത്രണങ്ങളുടെ ഭാഗമായി പഴം, പച്ചക്കറി കടകൾക്ക് അടച്ചിടാൻ
നിർദേശമുള്ള ദിവസമായ ഇന്നലെ ഇരുമാർക്കറ്റുകളിലെയും പഴം, പച്ചക്കറി കടകൾ പൂർണമായും അടഞ്ഞുകിടന്നു. രാവിലെ മുതൽ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധ മാർക്കറ്റുകളിൽ സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലയിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജയും പറഞ്ഞു.
നിയന്ത്രണങ്ങൾ ഉറപ്പുവരുത്തുന്നതിനായി രാവിലെ മുതൽ തന്നെ ചാല, പാളയം മാർക്കറ്റുകളിൽ മേയർ കെ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ കർശന പരിശോധനകൾ നടത്തി. നിയന്ത്രണങ്ങൾ പാലിക്കുന്നുïോ എന്ന് ഉറപ്പുവരുത്താൻ നേരത്തെ പ്രഖ്യാപിച്ച നാല് ഹെൽത്ത് സ്‌ക്വാഡുകൾക്ക് പുറമെ രï് സ്‌പെഷ്യൽ സ്‌ക്വാഡുകൾ കൂടി രംഗത്തിറങ്ങി. മാർക്കറ്റുകളിലേക്കുള്ള പ്രവേശന കവാടങ്ങൡ പോലീസ് ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.
പലചരക്ക്, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകളും അമ്പത് ശതമാനം എന്ന നിലയിലാണ് ഇന്നലെ തുറന്ന് പ്രവർത്തിച്ചത്. ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കുന്നതിന് കടകൾക്ക് ടോക്കൺ സിസ്റ്റം ഏർപ്പെടുത്തിയിട്ടുï്. നിയന്ത്രണങ്ങൾ ലംഘിക്കുന്ന കടകൾ, മാസ്‌ക്, സാനിറ്റെസർ ശാരീരിക അകലം എന്നിവ ഉറപ്പാക്കാതെ പ്രവർത്തിക്കുന്ന കടകൾ എന്നിവ അടച്ചുപൂട്ടുകയും അത്തരം കടകളുടെ ലൈസൻസ് അടക്കം താൽക്കാലികമായി റദ്ദു ചെയ്യുന്ന നടപടികളുïാവുമെന്നും മേയർ പറഞ്ഞു. പത്ത് ദിവസത്തേക്കാണ് നിലവിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
നിലവിലുള്ള ക്രമീകരണങ്ങൾ പാലിച്ച് മാർക്കറ്റുകളിലും മാളുകളിലെ സൂപ്പർ മാർക്കറ്റുകളിലും ആൾക്കൂട്ടത്തെ പൂർണമായും നിയന്ത്രിക്കാൻ കഴിഞ്ഞാൽ നിലവിലുള്ള തീരുമാനത്തിൽ ഇളവുകൾ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും മേയർ പറഞ്ഞു.
കïെയിൻമെന്റ് സോൺ അല്ലാത്ത പ്രദേശങ്ങളിലെ ചന്തകളിൽ വലിയ രീതിയിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. ഇവിടങ്ങളിൽ സാമൂഹ്യ അകലവും പാലിക്കപ്പെടുന്നില്ല. നഗരത്തിലെ ഗതാഗതകുരുക്ക് ദിനംപ്രതി വർധിക്കുകയാണ്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരങ്ങൾക്ക് ഇന്നലെയും യാതൊരു നിയന്ത്രണവും ഉïായിരുന്നില്ല. മരുതൂർക്കടവ് കാലടി റോഡ് അടച്ചതോടെ കൈമനം കരുമം റോഡിൽ ഗതാഗതം കൂടിയതിനാൽ ഇതുവഴിയുള്ള ഗതാഗതത്തിന് ചെറിയ രീതിയിലുള്ള നിയന്ത്രണവും പോലീസ് ഏർപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: