Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

താമസിക്കാന്‍ വീടുമില്ല വൈദ്യുതിയുമില്ല: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാതെ സഹോദരിമാര്‍

സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഉള്ളതെല്ലാം പെറുക്കി കൂട്ടി കടം വാങ്ങിച്ചും വീടിന് തറ കെട്ടിയെങ്കിലും കെട്ടിപ്പൊക്കാനാവാകതെ വിഷമിക്കുകയാണ് രഘുനാഥന്‍. കൂലിപ്പണിയെടുത്തും തൊഴിലുറപ്പ് തൊഴിലുമെടുത്ത് കിട്ടുന്ന തുച്ഛമായ വരുമാനം രണ്ടു മക്കളുടെ വിദ്യാഭ്യാസത്തിന് പോലും തികയുന്നില്ല.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 26, 2020, 03:04 pm IST
in Kasargod
അടച്ചുറപ്പില്ലാത്ത കൂരയ്ക്കു മുന്നില്‍ സുമയും മക്കളായ സുരഭിയും, ശ്രുതിയും

അടച്ചുറപ്പില്ലാത്ത കൂരയ്ക്കു മുന്നില്‍ സുമയും മക്കളായ സുരഭിയും, ശ്രുതിയും

പരപ്പ: സഹോദരിമാരില്‍ മൂത്തവള്‍ പിജി വിദ്യാര്‍ത്ഥിനി, ഇളയത് ഡിഗ്രി പഠിക്കുന്നു. രണ്ടുപേരും പഠിക്കാന്‍ മിടുക്കികളാണ്. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ എട്ടാംവാര്‍ഡ് പ്ലാച്ചിക്കല്ലിലെ കൂലിപണിക്കാരനായ രഘുനാഥ(49)ന്റെയും തൊഴിലുറപ്പ് ജോലിക്കാരിയായ സുമ(45)യുടേയും മക്കളാണ് അടച്ചുറപ്പില്ലാത്ത കൂരയ്‌ക്കുള്ളില്‍ മണ്ണെണ്ണ വിളക്കിന്റെ ചുറ്റുമിരുന്ന് പഠിച്ച് മിടുക്കികളായത്.

 സുരഭി പെരിയ കേന്ദ്രസര്‍വ്വകലാശാലയില്‍ ഹിന്ദി ഒന്നാം വര്‍ഷ സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയാണ്. ഇളയവള്‍ ശ്രുതി ചീമേനി ഐഎച്ച്ആര്‍ഡി കോളേജില്‍ ബികോം മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ്. ലോക് ഡൗണ്‍ വന്നതോടെ ഓണ്‍ലൈന്‍ പഠനത്തിന് വഴിമുട്ടി നില്‍ക്കുകയാണ് ഇരുവരും.വീട്ടില്‍ ആകെയുള്ളത് ഒരു സ്മാര്‍ട്ട് ഫോണാണ്. പിജി വിദ്യാര്‍ത്ഥിനിയായ സുരഭിക്ക് രാവിലെ 9.30ന് ഓണ്‍ലൈണ്‍ ക്ലാസ് ആരംഭിച്ചാല്‍ ഉച്ചവരെ നീണ്ടു നില്‍ക്കും. തുടര്‍ന്ന് ഉച്ചയ്‌ക്ക് ശേഷം തുടര്‍ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈന്‍ വഴി ചെയ്തു തീര്‍ക്കണം. 

ഫോണ്‍ ചാര്‍ജ് ചെയ്യണമെങ്കില്‍ തൊട്ടടുത്തുള്ള ബന്ധു വീട്ടിനെ ആശ്രയിക്കണം. ഉച്ചയ്‌ക്ക് ക്ലാസ് തീരുമ്പോഴേക്കും ചാര്‍ജ് മുഴുവനും തീര്‍ന്നിട്ടുണ്ടാവും. ഉച്ചക്ക് കിട്ടുന്ന ഇടവേളയില്‍ ചാര്‍ജ് ചെയ്യാന്‍ ഫോണുമായി ബന്ധുവീട്ടിലേക്ക് ഓടണം. അനിയത്തി ശ്രുതിക്കാണെങ്കില്‍ രാവിലെ 10 മുതല്‍ ഉച്ചവരെയാണ് ക്ലാസ്. അവള്‍ക്ക് ഫോണില്ലാത്തതിനാല്‍ ചീമേനിയിലേക്ക് കല്യാണം കഴിഞ്ഞ് പോയ മൂത്ത ചേച്ചി സുരമ്യയുടെ വീട്ടിലേക്ക് താല്‍ക്കാലികമായി മാറി താമസിക്കുകയാണ്. ഷീറ്റ് മേഞ്ഞ ഒറ്റ മുറിയും അടുക്കളയുമുള്ള വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്. വളര്‍ന്ന് വരുന്ന മക്കളെ അടച്ചുറപ്പുള്ള വീട്ടിലാക്കണമെന്ന അതിയായ മോഹത്താല്‍ പിതാവ് രഘുനാഥന്‍ മുട്ടാത്ത വാതിലുകളില്ല. പഞ്ചായത്തില്‍ നിന്ന് വീട് അനുവദിച്ചെങ്കിലും സ്വന്തമായി ഭൂമിയില്ലെന്ന കാരണത്താല്‍ ലഭിച്ചതുമില്ല. 

ഇപ്പോള്‍ അടുത്ത ബന്ധു നല്‍കിയ 10 സെന്റ് ഭൂമിയിലാണ് ഷെഡ് കെട്ടി താമസം. റേഷന്‍ കാര്‍ഡുണ്ടെങ്കിലും അത് സബ്ബ്‌സഡിയില്ലാത്ത എപിഎല്‍ ആണ്. നിരവധി തവണ ബിപിഎല്‍ കാര്‍ഡിലേക്ക് മാറാന്‍ അപേക്ഷ നല്‍കിയെങ്കിലും നിരസിക്കപ്പെടുകയായിരുന്നു. സര്‍ക്കാരില്‍ നിന്ന് ആനുകൂല്യം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ഉള്ളതെല്ലാം പെറുക്കി കൂട്ടി കടം വാങ്ങിച്ചും വീടിന് തറ കെട്ടിയെങ്കിലും കെട്ടിപ്പൊക്കാനാവാകതെ വിഷമിക്കുകയാണ് രഘുനാഥന്‍. കൂലിപ്പണിയെടുത്തും തൊഴിലുറപ്പ് തൊഴിലുമെടുത്ത് കിട്ടുന്ന തുച്ഛമായ വരുമാനം രണ്ടു മക്കളുടെ വിദ്യാഭ്യാസത്തിന് പോലും തികയുന്നില്ല. വീട് ലഭിച്ചില്ലെങ്കിലും സാരമില്ല വൈദ്യുതിയെങ്കിലും കിട്ടിയാല്‍ മതിയെന്നാണ് ഈ വിദ്യാര്‍ത്ഥിനികളുടെ ഇപ്പോഴത്തെ ആഗ്രഹം.

Tags: kasargodഓണ്‍ലൈന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Education

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി മാര്‍ച്ച് 10

Kerala

അനധികൃത നിർമ്മാണം: കാസർഗോട്ട് മസ്ജി​ദ് കമ്മിറ്റിയുടെ കെട്ടിടം പൊളിച്ച് മാറ്റാൻ പിഡബ്ല്യുഡി നോട്ടീസ്

Kerala

കാസര്‍ഗോഡ് സിപിഎം നേതാവ് 30 വര്‍ഷമായി തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നതായി പരാതി നല്‍കി വീട്ടമ്മ

Kerala

‘കാസര്‍കോട്‌ വൈകാരികമായി കർണാടകയുടേതാണ്’; കേരളത്തിലെ എല്ലാ സ്കൂളുകളിലും മലയാളം നിർബന്ധമാക്കുന്നതിനെതിരെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു വാന്‍ഡേക് (ഇടത്ത്) മാത്യു വാന്‍ഡേക് ഇന്ത്യയിലെ വിഘടനവാദഗ്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുന്നു (വലത്ത്)

ഭരണഅട്ടിമറിയ്‌ക്ക് വിദഗ്ധനായ അമേരിക്കന്‍ ചാരന്‍ മാത്യു ആരോണ്‍ വാന്‍ഡേക് എത്തിയത് മോദിയെ ത്തെ അട്ടിമറിക്കാനോ അതോ വധിക്കാനോ?

യോഗി ആദിത്യനാഥ് രാജീവ് ചന്ദ്രശേഖറിനെ അനുഗ്രഹിക്കാന്‍ അഘോരി സന്യാസിമാരെ വിട്ടെന്ന നുണയുമായി മനോരമ, ലക്ഷ്യം വര്‍ഗ്ഗീയത

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.