കോഴിക്കോട്: മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ ആഴ്ചപ്പതിപ്പില്‍ തീയ്യ സമുദായത്തെ വംശീയമായി അധിക്ഷേപിച്ചുകൊണ്ട് ലേഖനമെഴുതിയ ഷിഖാറിനും ചന്ദ്രികയുടെ പത്രാധിപര്‍ക്കും എതിരെ നടപടി സ്വീകരിക്കണമെന്ന് എസ്എന്‍ഡിപി യോഗം കോഴിക്കോട് യൂണിയന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. യൂണിയന് പ്രസിഡന്റ് ഷനൂബ് താമരക്കുളം അദ്ധ്യക്ഷനായി. സെക്രട്ടറി സുധീഷ് കേശവപുരി, യോഗം ഡയറക്ടര്‍ കെ.ബിനുകുമാര്‍, അഡ്വ.എം.രാജന്, വി.സുരേന്ദ്രന്, പി.കെ. ഭരതന്, എം.മുരളീധരന് എന്നിവര്‍ സംസാരിച്ചു.
മാന്യമായ കുടുംബങ്ങളില്‍ ജനിക്കുകയും ജീവിക്കുകയും സ്വന്തം പ്രയത്നത്താല്‍ ഉയര്‍ന്നുവരികയും ചെയ്ത പൂര്‍വ്വികരെയാണ് ചന്ദ്രികയിലെ ലേഖനത്തിലൂടെ അപമാനിച്ചിരിക്കുന്നത്. ഇത്തരത്തിലൊരു വംശീയമായ അധിക്ഷേപം ഉള്ളതും സ്ത്രീവിരുദ്ധതയുള്ളതുമായ ഈ മുഖലേഖനം ഒരിക്കലും ന്യായീകരിക്കാവുന്നതല്ല. ഈ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭവും നിയമപരമായ നീക്കങ്ങളുമായി മുന്നോട്ടു പോകുമെന്നും യൂണിയന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: