കോഴിക്കോട്: പൊലിഞ്ഞുപോയ ആത്മാക്കളുടേതാണ് തന്റെ സിനിമയെന്നും നട്ടെല്ലുള്ള നടന്മാര് തന്റെ സിനിമയുമായി സഹകരിക്കണമെന്നും സംവിധായകന് അലി അക്ബര്‍. സംവിധായകന് അലി അക്ബറിന് ഫോണ്‍ വഴി ഭീഷണി ശക്തമായിരുന്നു.
വ്യാഴാഴ്ച രാത്രി 11 മണിക്ക് ശേഷമാണ് ബഹറിന്‍, പാക്കിസ്ഥാന് നമ്പറുകളില്‍ നിന്ന് ഭീഷണിയെത്തിയത്. തെറി വിളിയും കൊലവിളിയുമായിരുന്നു ഫോണിലൂടെയെന്ന് അലി അക്ബര്‍ പറഞ്ഞു. മാപ്പിള ലഹളയെ ആസ്പദമാക്കി അലി അക്ബര്‍ സിനിമയെടുക്കുന്നുവെന്ന് പ്രഖ്യാപിച്ചതോടെ സംവിധായകനെതിരെ ജിഹാദി -ഇടത് സൈബര്‍ ആക്രമണം ആരംഭിച്ചിരുന്നു.
സിനിമയെ സാമ്പത്തികമായി സഹായിക്കാന്‍ നിരവധി പേരാണ് രംഗത്തു വന്നു കൊണ്ടിരിക്കുന്നത്. അതിനിടെയിലാണ് ഫോണ്‍ ഭീഷണിയുണ്ടായിരിക്കുന്നത്. മാപ്പിള കലാപത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തു കൊണ്ടുവരാന്‍ സംവിധായകന് ജിജോ – സിബി മലയില്‍ ടീം രംഗത്തു വന്നിരുന്നെങ്കിലും ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് പ്രൊജക്ട് നിര്‍ത്തിവെക്കുകയായിരുന്നുവെന്ന് സിബി മലയില്‍ വെളിപ്പെടുത്തിയിരുന്നു.
വാരിയം കുന്നന് എന്ന പേരില്‍ ആഷിഖ് അബു സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അലി അക്ബറും സമാന സിനിമ പ്രഖ്യാപിച്ചത്. ആഷിഖിന്റെ സിനിമയില്‍ പൃഥ്വിരാജ് വാരിയംകുന്നത്ത് അഹമ്മദ് ഹാജിയെന്ന നായക കഥാപാത്രമാകുമ്പോള്‍ ഇതേ കഥാപാത്രത്തിന്റെ യഥാര്‍ത്ഥ കഥയുമായാണ് അലി അക്ബര്‍ സിനിമയൊരുക്കുന്നത്.
സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ താന്‍ വധഭീഷണി നേരിടുകയാണെന്ന് അലി അക്ബര്‍ അറിയിച്ചു. ഇനി തന്നെ കൊന്നു എന്ന് തന്നെ വിചാരിക്കുക. ഈ സിനിമ ഇല്ലാതാവുകയില്ല. അതിനാല്‍ തനിക്ക് ഭയമില്ല. സത്യത്തിന്റെ കൂടെയാണ് പോകുന്നതെന്നും അലി അക്ബര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: