ബാലുശ്ശേരി: പനങ്ങാട് ഗ്രാ മപഞ്ചായത്തില്‍ പത്താം വാര്‍ഡില്‍ ബിജെപി പ്രവര്‍ത്തകരും ബിഎംഎസ് പ്രവര്‍ത്തകരും സംയുക്തമായി ഓണ്‍ലൈന്‍ പഠനസൗകര്യം കിട്ടാതെ ബുദ്ധിമുട്ടിയ തെക്കയില്‍ കോളനിയില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ടെലിവിഷന്‍ കൈമാറി. മഹിളാമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ഷൈനി ജോഷി, ബിഎംഎസ് മേഖല സെക്രട്ടറി രാജീവന്‍, ബിജെപി പനങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് പ്രജീഷ്, റെനീഷ്, രാജീവന്‍, പ്രഭാകരന്‍, സന്തോഷ്, ശേഖരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നന്മണ്ട: യോജന്റ് എഞ്ചിനീയേഴ്‌സ് ആന്റ്എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓണ്‍ലൈന്‍ പഠനത്തിനായി ടിവി വിതരണം ചെയ്തു. ബാലുശ്ശേരി എഇഒ എം. രഘുനാഥന്‍ നന്മണ്ട കരുണാറാം എയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഋഷികക്ക് ടിവി കൈമാറി. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. ശശീന്ദ്രന്‍, ടി.കെ. സന്തോഷ് കുമാര്‍, കെ. ഷിജു എന്നിവര്‍ പങ്കെടുത്തു.
പുതുപ്പാടി: ഈങ്ങാപ്പുഴ എംജിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സും എന്‍എസ്എസും ഓണ്‍ലൈന്‍ പഠനസൗകര്യം ഇല്ലാത്ത സഹപാഠികള്‍ക്ക് എല്‍ഇഡി ടിവികള്‍ കൈമാറി. സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ജില്ലാസെക്രട്ടറി വി.ടി. ഫിലിപ്പ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എബി തോമസ് എന്നിവര്‍ ചേര്‍ന്ന് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ ജേക്കബ് എബ്രഹാമിന് കൈമാറി. പിടിഎ പ്രസിഡണ്ട് ഫാദര്‍ ബേബി ജോണ്‍ അദ്ധ്യക്ഷനായി. സ്‌കൂള്‍ ഗവേണിംഗ് ബോര്‍ഡ് അംഗം സി.സി. ആന്‍ഡ്രൂസ്, ബിജു കുര്യാക്കോസ്, ജോര്‍ജ് ജോര്‍ജ്, സജി ജോണ്‍, ജോണ്‍ തോമസ് എന്നിവര്‍ പങ്കെടുത്തു. ടിവികള്‍ അര്‍ഹരായ കുട്ടികളെ കണ്ടെത്തി കൈമാറുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: