അട്ടപ്പാടി: വനംവകുപ്പ് നടത്തിയ പരിശോധനയില്‍ മേലെ തുടുക്കി ചരക്കോല്‍ മലയിലെ കല്ലണ കടവ് വെള്ളച്ചാലിന്റെ സമീപം 72 തടങ്ങളില്‍ കൃഷി ചെയ്തിരുന്ന 305 കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു. സംഭവത്തില്‍ മൂന്ന് പേര് പിടിയില്‍. ഒന്നാം പ്രതിയായ സോമന്റെ മകന് മേലെ തുടുക്കി മാതന്, കിണറ്റുക്കര മുരുകന്, ഗൊട്ടിയാര്‍ കണ്ടി കൃഷ്ണന്‍കുട്ടി എന്നിവരാണ് പിടിയിലായത്. പരിശോധനയില്‍ വനംവകുപ്പ് അട്ടപ്പാടി റെയ്ഞ്ച് ഓഫീസര്‍ എന്‍. സുബൈര്‍, മുക്കാലി ഡെപ്യൂട്ടി ആര്‍എഫ്ഒ പി.ആര്. വീരേന്ദ്രകുമാര്‍, തുടുക്കി സ്റ്റേഷന് ഡെപ്യു. ആര്‍എഫ്ഒ രവികുമാര്‍, മുക്കാലി എസ്എഫ്ഒമാരായ എം. പെരുമാള്‍, എന്‍. പാഞ്ചന്‍, ബിഎഫ്ഒ കെ. ദീപക് എന്നിവരാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: