ന്യൂദല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 13,012 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 2,71,696 പേര്‍ ആകെ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 57.43 ശതമാനമായി വര്‍ധിച്ചു. നിലവില്‍ 1,86,514 പേരാണ് ചികിത്സയിലുള്ളത്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ രോഗം ബാധിച്ചവരുടെ എണ്ണം 16,922 ആയി. 418 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4,73,105 ആയി. ആകെ 14,894 പേര്‍ മരിച്ചു.
ഒരു ലക്ഷം പേരില്‍ 33.39 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ആഗോളതലത്തില്‍ ഒരു ലക്ഷത്തില്‍ 120.21 പേര്‍ക്കാണ് രോഗം. മരണനിരക്കും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കുറവാണ്. ലക്ഷത്തില്‍ 1.06 മരണമാണ് ഇന്ത്യയില്‍. ആഗോള ശരാശരി 6.24 ആണ്. ഇതോടൊപ്പം പരിശോധനാ സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ കൊറോണ പരിശോധനാ സൗകര്യമുള്ള ലാബുകളുടെ എണ്ണം 1007 ആയി വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ ലാബുകളുടെ എണ്ണം 734, സ്വകാര്യ ലാബുകള്‍ 273. സാമ്പിള്‍ പരിശോധനയുടെ എണ്ണവും വര്‍ധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക