കോട്ടയം: വിദേശത്തു നിന്നെത്തി കോവിഡ് നിരീക്ഷണത്തിലായിരിക്കെ യുവാവ് മരിച്ചത് ചികിത്സ കിട്ടാതെയെന്ന് ബന്ധുക്കളും സുഹൃത്തുക്കളും. വിദേശത്തുനിന്നെത്തി ഹോം ക്വാറന്റൈനില്‍ കഴിയുന്നതിനിടെ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്നാണ് കോട്ടയം കുറുമുള്ളൂര്‍ സ്വദേശി മഞ്ജുനാഥിനെ (39) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവശ നിലയില്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ചികിത്സ വൈകിയെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അതേസമയം, മരിച്ച യുവാവിന് കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു. സാമ്പിള്‍ പരിശോധനാഫലം ഇന്നു രാവിലെയാണ് ലഭിച്ചത്.
അതേസമയം, സര്‍ക്കാര്‍ അനാസ്ഥയുടെ ഇരയാണ് മഞ്ജുനാഥ് എന്ന് സുഹൃത്ത് രാഗേഷ് ഫേസ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം-
സര്‍ക്കാര്‍ അനാസ്ഥയുടെ ഇര ആണ് മഞ്ജുനാഥ്…
വിദേശത്തുനിന്നും വന്ന് നീരിക്ഷണത്തില്‍ ഇരുന്ന ഇദ്ദേഹം (25/6/20) രാവിലെ ഭക്ഷണം കൊണ്ടുവന്നവര്‍ വിളിച്ചിട്ട് ഇറങ്ങി വരാതിരുന്നപ്പോള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും രാവിലെ 10 മണിക്ക് വിളിച്ച ജില്ലാ ഭരണകൂടത്തിന്റെ ആംബുലന്‍സ് വന്നത് വൈകിട്ട് 4 ന് ആണ്. 5 മണിക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയിട്ട് രാത്രി 8 മണി ആയിട്ടും ആരും തിരിഞ്ഞു നോക്കാതെ ആംബുലന്‍സില്‍ പ്രതീക്ഷയോടെ ബന്ധുക്കളും ആ ചെറുപ്പക്കാരനും സഹായത്തിനായി കാത്തുനിന്നു. ഒടുവില്‍ മൂന്നര മണിക്കൂര്‍ കാത്തിരുന്ന് മെഡിക്കല്‍ കോളേജ് ഡോക്ടര്‍ മാര്‍ ആംബുലന്‍സില്‍ എത്തി നേരെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മഞ്ജുനാഥിനെ മാറ്റുന്നു…..
ആശങ്കയുടെ കുറച്ച് സമയം….
ഒടുവില്‍ ഡോക്ടര്‍ മാരുടെ മറുപടി എത്തി….. ഞങ്ങള്‍ക്ക്_ഒന്നും_ചെയ്യാന്‍_കഴിഞ്ഞില്ല….
മഞ്ജുനാഥ് എന്ന പ്രവാസി ഈ ലോകം വിട്ട് തന്റെ പറക്ക മുറ്റാത്ത രണ്ട് കുഞ്ഞ് മക്കളെ അവരുടെ അമ്മയുടെ അടുത്താക്കി പോയി. അല്ല കൊന്നു..നിസഹായരായി നോക്കി നില്‍ക്കാനേ കൂടെയുള്ളവര്‍ക്ക് കഴിഞ്ഞുള്ളു….മെഡിക്കല്‍ കോളേജ് അധികാരികളെ പലവട്ടം വിളിച്ച് പറഞ്ഞ് ഈ ചെറുപ്പക്കാരന്റെ അവസ്ഥ… തിരിഞ്ഞു നോക്കിയില്ല…കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ഇതും അംഗീകാരമായി ഇരിക്കട്ടെ. മരണത്തോട് മല്ലിടുന്ന നിരവധി മനുഷ്യ ജന്മങ്ങളോട് കരുണ കാണിക്കാത്ത ഈ സര്‍ക്കാര്‍ വലിയ വിലകൊടുക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: