തൊടുപുഴ: സുരേഷ് ഗോപി എംപിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ വട്ടവട കോവിലൂര്‍ കുടിവെള്ള പദ്ധതിഗവര്ണര് ഉദ്ഘാടനം ചെയ്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പദ്ധതി പൂര്‍ത്തിയാക്കാന്‍ ഒരു കോടി രൂപ ചെലവ് വന്നു. വട്ടവടയിലെ ജനങ്ങളുടെ ഏറെ നാളത്തെ സ്വപ്നമായ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഏപ്രില്‍ എട്ടിന് തീരുമാനിച്ചിരുന്നെങ്കിലും ലോക്ഡൗണ്‍ കാരണം നീട്ടിവയ്ക്കുകയായിരുന്നു.
ഒന്നര വര്‍ഷം മുന്‍പ് മഹാരാജാസ് കോളേജില്‍ കൊല ചെയ്യപ്പെട്ട അഭിമന്യുവിന്റെ കൊട്ടക്കാമ്പൂരിലെ വീട് സന്ദര്‍ശിക്കുവാന്‍ എത്തിയ എംപി അവിടത്തെ ജനങ്ങളുമായി പ്രദേശത്തെ വിഷയങ്ങള്‍ സംസാരിച്ചപ്പോള്‍ പ്രദേശവാസികള്‍ അവരുടെ പ്രയാസങ്ങള്‍ അദ്ദേഹത്തോട് നേരിട്ട് പറയുകയുണ്ടായി. മലിനമായ ജലം ഉപയോഗിക്കുന്നതുകൊണ്ട് മഞ്ഞപ്പിത്തം അടക്കമുള്ള രോഗം ഇവിടെയുണ്ടാകുന്ന വിവരം തിരിച്ചറിഞ്ഞ അദ്ദേഹം തന്റെ എംപി ഫണ്ടില്‍ നിന്ന് ഉടന്‍ തന്നെ 74 ലക്ഷം മുടക്കി ആര്‍ഒ പ്ലാന്റ് അടക്കം കുടിവെള്ള പദ്ധതി അവിടെ വച്ച് പ്രഖ്യാപിച്ചു. എന്നാല്‍, പണി പൂര്‍ത്തീകരിച്ചപ്പോള്‍ ഏതാണ്ട് ഒരു കോടി രൂപ ചെലവ് വന്ന പദ്ധതിയായി മാറുകയായിരുന്നു. ഈ പദ്ധതി സാക്ഷാത്കരിക്കുന്നതോടെ കുടിവെള്ള പ്രശ്നം പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: