ചേര്‍ത്തല: എസ്എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറിയുമായ കെ.കെ. മഹേശന്റെ തൂങ്ങി മരണത്തില്‍ ദുരൂഹത തുടരുന്നു. മഹേശന്റെ മരണം കൊലപാതകത്തിന് തുല്യമാണെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു. മഹേശന്റെ ആത്മഹത്യാ കുറിപ്പില്‍ എല്ലാം പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ഫോണ്‍ കോളുകള്‍ മുഴുവന്‍ പരിശോധിക്കണമെന്നും നീതി ലഭിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനമെന്ന് അനനന്തിരവന്‍ എം.എസ്. അനില്‍ കുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മരിക്കുന്നതിന് മുമ്പ് പങ്കുവച്ച കത്തിലുള്ള കാര്യങ്ങളേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ തങ്ങള്‍ക്കറിയാമെന്നും അവര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ മരണം തൂങ്ങി മരണത്തില്‍ കലാശിച്ചതു കൊലപാതകമായാണ് തങ്ങള്‍ കരുതുന്നതെന്നും ഇവര്‍ പറഞ്ഞു. ഇദ്ദേഹത്തെ മാനസികമായി കുറെ നാളുകളായി പീഡിപ്പിക്കുകയായിരുന്നു. ഇതിനെതിരെ ഏതെറ്റംവരെയും നിയമ നടപടികളുമായി പോകുമെന്ന് അവര്‍ വ്യക്തമാക്കി. ബുധനാഴ്ചയാണ് കെ.കെ മഹേശനെ യൂണിയന് ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: