തിരുവനന്തപുരം: തുടര്‍ച്ചയായി ഏഴാം ദിവസവും കേരളത്തില്‍ രോഗബാധിതരുടെ സംഖ്യ നൂറിനു മുകളില്‍. സംസ്ഥാനത്ത് ഇന്ന് 123 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇന്നലെ 152 പേരായിരുന്നു വൈറസ് ബാധിതര്‍. ആറുപേര്‍ക്ക് സംമ്പര്‍ക്കത്തിലൂടെ രോഗം. രോഗ ബാധിതരില്‍ 84 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 33 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 53 പേര് രോഗ മുക്തി നേടി. ആകെ 113 ഹോട്ട് സ്പോട്ടുകള്‍.
ജില്ല തിരിച്ചുള്ള പട്ടിക:
- തിരുവനന്തപുരം 2
- കൊല്ലം 13
- ആലപ്പുഴ 18
- പത്തനംതിട്ട 13
- കോട്ടയം 2
- എറണാകുളം 10
- പാലക്കാട് 24
- തൃശൂര്‍ 10
- വയനാട് 2
- മലപ്പുറം 6
- കോഴിക്കോട് 7
- കണ്ണൂര്‍ 9
- കാസര്‍ഗോഡ് 4
- ഇടുക്കി 3
പത്തനംതിട്ട 9, ആലപ്പുഴ 3, കോട്ടയം 2, ഇടുക്കി 2, എറണാകുളം 2, തൃശൂര്‍ 3, പാലക്കാട് 5, മലപ്പുറം 12, കോഴിക്കോട് 6, കണ്ണൂര്‍ 1, കാസര്‍കോട് 8 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്. കഴിഞ്ഞ 24 മണിക്കൂറിനകം 5240 സാമ്പിളുകള്‍ പരിശോധിച്ചു. ഇതുവരെ 3726 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളത് 1761 പേരാണ്.1,59,616 പേരാണ് നിരീക്ഷണത്തിലുള്ളത്.
2349 പേര് ആശുപത്രികളില്‍. ഇന്നു മാത്രം 344 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 1,56,401 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 4182 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. ടെസ്റ്റിന്റെ എണ്ണം പടിപടിയായി വര്‍ധിപ്പിക്കുന്നുണ്ട്. ജൂലൈയില്‍ ദിവസം 15,000 ടെസ്റ്റുകള്‍ നടത്തുന്നതിലേക്ക് എത്താനാണ് ശ്രമിക്കുന്നത്. ഇതുവരെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട 41,944 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 40,302 നെഗറ്റീവായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: