കല്‍പ്പറ്റ : ഭാരത സൈനികര്‍ക്കെതിരെയുള്ള ചൈനീസ് അതിക്രമത്തിനും ഇടത് വലത് മുന്നണികളുടെയും അര്‍ബന്‍ നക്സലേറ്റുകളുടെയും രാജ്യവിരുദ്ധ നിലപാടിനെതിരെ ബിജെപി കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
പ്രതിഷേധ സമരം ബി ജെ പി ജില്ല വൈസ് പ്രസിഡന്റ് പി ജി ആനന്ദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബി ജെ പി നിയോജകമണ്ഡലം പ്രസിഡന്റ് ടി എംസുബീഷ് അദ്ധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം വൈസ് പ്രസിഡന്റുമാരായ സന്ധ്യ മോഹന്‍ദാസ്, ആനന്ദന് കെ, യുവമോര്‍ച്ച ജില്ല പ്രസിഡന്റ് ദീപു പുത്തന്‍പുരയില്‍, ഒബിസി മോര്‍ച്ച ജില്ല സെക്രട്ടറി ഗ്രീഷിത്, എംകെ സുധാകരന്, സുരേഷ്, ലിജോ ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: