വെള്ളറട: കൊല്ലയില്‍ പഞ്ചായത്തിലെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമക്കേട്. സിപിഎം കരുനീക്കമെന്ന് ബിജെപി ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലേക്ക് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ പുതിയ വോട്ടര്‍മാരെ കൂട്ടിചേര്‍ത്തതില്‍ വ്യാപകമായ ക്രമക്കേട് നടന്നായി ബിജെപി കൊല്ലയില്‍ പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു.
പുതുശ്ശേരിമഠം, പനയംമൂല, ദേവേശ്വരം, മലയിക്കട തുടങ്ങിയ വാര്‍ഡുകളില്‍ മറ്റു പഞ്ചായത്തുകളിലെ സ്ഥിരംതാമസക്കാര്‍ പോലും കയറി പറ്റിയതിന് പിന്നില്‍ ഉദ്യോഗസ്ഥരും ഭരണസമിതിയും ഒത്തുചേര്‍ന്ന് നടത്തിയ അഴിമതിയാണ്. ഈ അഴിമതി അന്വേഷിക്കണമെന്നും അനധികൃതമായി കടന്നു കയറിയവരെ അടിയന്തരമായി നീക്കംചെയ്യണം എന്നും ബിജെപി കൊല്ലയില്‍ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി കൊല്ലയില്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.എസ്. അജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: