കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള സഖ്യ നീക്കം യുഡിഎഫ് തലത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. മലപ്പുറത്ത് ജൂണ്‍ 23 ന് നടന്ന മുസ്ലിം ലീഗ് രാഷ്ട്രീയ കാര്യ ഉപദേശക സമിതി യോഗ തീരുമാനങ്ങള്‍ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള തെരഞ്ഞെടുപ്പ് ധാരണയെകുറിച്ച് മുസ്ലിം ലീഗ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിം യൂത്ത് ലീഗിന്റെ എതിര്‍പ്പിന് ശേഷമാണ് മലപ്പുറത്ത് പാര്‍ട്ടി നേതൃത്വം ഇക്കാര്യം വ്യക്തമാക്കിയതെന്ന് ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു. എന്നാല്‍ കോവിഡ് കാലത്ത് ഇത്തരം കാര്യങ്ങളെ കുറിച്ച് വിശദീകരിക്കുന്നില്ലെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വിശദീകരിച്ചത്. പ്രവാസികളെ തിരികെ എത്തിക്കുന്നതിലും കോവിഡ് പ്രതിരോധത്തിലും സംസ്ഥാന സര്‍ക്കാര്‍ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടിരിക്കുകയാണ്.
സന്നദ്ധ സംഘടനകളെ സര്‍ക്കാര്‍ ഒഴിവാക്കുകയായിരുന്നു. ക്വാറന്റൈന് വ്യവസ്ഥകളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി. എന്തെങ്കിലും അപായം സംഭവിച്ചാല്‍ സര്‍ക്കാറായിരിക്കും പൂര്‍ണ്ണ ഉത്തരവാദി. കോവിഡ് രോഗം മൂലം മരിച്ച പ്രവാസികളുടെ കുടുംബത്തെ സര്‍ക്കാര്‍ പുനരധിവസിപ്പിക്കണമെന്നും കുഞ്ഞാലികുട്ടി ആവശ്യപ്പെട്ടു. ജൂലായ് 1 ന് മനുഷ്യാവകാശ പ്രക്ഷോഭ ദിനമായി ആചരിക്കും, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുന്നതിന് നയപരമായ തീരുമാനം എടുക്കുന്നത് രാജ്യത്തിന് പ്രയോജനമായിരിക്കുമെന്ന് രാഷ്ട്രീയ കാര്യ സമിതിയുടെ അഭിപ്രായം. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: