തിരുവനന്തപുരം: സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങിയ പതിനഞ്ചുകാരിയെ കാറില്‍ കയറ്റിക്കൊണ്ടു പോയി പേപ്പാറ വനത്തിനുള്ളില്‍ പീഡിപ്പിച്ച കേസില്‍ നെടുമങ്ങാട് തൊളിക്കോട് ജുമാ മസ്ജിദ് മുസ്ലീം പള്ളി ഇമാമടക്കം എട്ടു പ്രതികളെ ഹാജരാക്കാന്‍ തിരുവനന്തപുരം പോക്സോ സ്പെഷ്യല്‍ കോടതി ഉത്തരവിട്ടു. എട്ടു പ്രതികളെയും ആഗസ്റ്റ് 4 ന് ഹാജരാക്കാന്‍ നെടുമങ്ങാട് ഡിവൈഎസ്പിയോടാണ് കോടതി ഉത്തരവിട്ടത്.
മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമി (37), കൃത്യത്തിന് ശേഷം ഇമാമിനെ ഒളിവില്‍ പോകാന്‍ സഹായിച്ചവരും അഭയം കൊടുത്ത് ഒളിവില്‍ പാര്‍പ്പിച്ചവരും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നവരുമായ ഇമാമിന്റെ സഹോദരങ്ങളും പെരുമ്പാവൂര്‍ സ്വദേശികളുമായ നൗഷാദ് (32), സുധീര്‍ (34), അല്അമീന് (35), ബന്ധുക്കളും സഹായികളുമായ അഷ്റഫ് (41), അഷ്ക്കര്‍ തൊളിക്കോട് എന്ന അഷ്ക്കര്‍ (45), അബ്ദുള്‍ ഖാദര്‍ (40), ഇമാമിന്റെ ബന്ധുവും ഡ്രൈവറും ഒളിവില്‍ പാര്‍ക്കാന്‍ സഹായിച്ചയാളുമായ പെരുമ്പാവൂര്‍ സ്വദേശി ഫാസില്‍ (38) എന്നീ എട്ട് പ്രതികളെ ഹാജരാക്കാനാണ് പോക്സോ കോടതി ഉത്തരവ്.
2019 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളില്‍ നിന്ന് മടങ്ങി വന്ന ബാലികയെ വശീകരിച്ച് സ്വന്തം ഇന്നോവാ കാറില്‍ തട്ടിക്കൊണ്ടുപോയി പേപ്പാറ വനമേഖലയിലേക്ക് കൊണ്ടുപോയി വനത്തിനുള്ളില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. ആറു തൊഴിലുറപ്പ് തൊഴിലാളികള്‍ സംഭവം കണ്ടതോടെയാണ് പീഢനം പുറം ലോകമറിഞ്ഞത്. ദൃശ്യങ്ങള്‍ അവരില്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: