മോസ്കോ:1941 – 45 കാലയളവില്‍ അന്നത്തെ സോവിയറ്റ് ജനത മഹത്തായ ദേശ ഭക്തി യുദ്ധം (Great Patriotic War) വിജയിച്ചതിന്റെ സ്മരണയ്ക്ക് റഷ്യ 75-ാമത് വിജയദിന വാര്‍ഷികം ആഘോഷിക്കുന്നു. ഇതോടനുബന്ധിച്ച് മോസ്കോയിലെ റെഡ് സ്ക്വയറില്‍ നടന്ന വിജയദിന പരേഡില്‍ ഇന്ത്യന്‍ സായുധസേനാ സംഘം പങ്കെടുത്തു. മൂന്ന് സേനാ വിഭാഗങ്ങളിലെയും എല്ലാ റാങ്കുകളിലുംപെട്ട 75 സൈനികര്‍, റഷ്യന്‍ സായുധസേനയ്ക്കും മറ്റു 17 രാജ്യങ്ങളില്‍ നിന്നുള്ള സേനാ വിഭാഗങ്ങള്‍ക്കും ഒപ്പമാണ് പരേഡില്‍ പങ്കെടുത്തത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ചടങ്ങില്‍ പ്രത്യേക ക്ഷണിതാക്കളിലൊരാളായിരുന്നു.
രണ്ടാം ലോക യുദ്ധക്കാലത്ത്, വടക്കന്‍ ആഫ്രിക്കയിലും കിഴക്കന്‍ ആഫ്രിക്കയിലും പശ്ചിമ മരുഭൂപ്രദേശങ്ങളിലും യൂറോപ്പിലും അച്ചുതണ്ട് ശക്തികള്‍ക്കെതിരെ പോരാടിയ ഏറ്റവും വലിയ സഖ്യ കക്ഷി സേനകളില്‍ ഒന്നായിരുന്നു ബ്രിട്ടിഷ് ഇന്ത്യന്‍ സായുധ സൈന്യം. ഈ യുദ്ധത്തില്‍ 87,000 ത്തില്‍പ്പരം ഇന്ത്യന്‍ സേനാംഗങ്ങള്‍ ജീവത്യാഗം ചെയ്യുകയും 34,354 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യന്‍ സേനയുടെ ധൈര്യത്തിനെ പ്രകീര്‍ത്തിച്ചു കൊണ്ട് നാലായിരത്തിലധികം സൈനിക മെഡലുകള്‍ നല്കുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: